പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ച മമതാ ബാനര്‍ജിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ചന്‍ ചൗധരി. സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തള്ളുന്നതായിരുന്നു ചൗധരിയുടെ പ്രസ്താവന.
‘ജനങ്ങള്‍ എന്തെങ്കിലും പറയുകയും അവരുടെ വാക്കുകളിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നു. അത് അവരുടെ സ്വഭാവമാണ്. അവര്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ സീരിയസ് ആയിരുന്നെങ്കില്‍ അവര്‍ നമ്മുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമായിരുന്നു. പശ്ചിമ ബംഗാളില്‍ ബി.ജെ.പി വളരുന്നുണ്ടെങ്കില്‍ അത് മമതയുടെ പരാജയം കൊണ്ടാണ്.’അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് മമതയുടെ നയങ്ങളാണെന്നും ബി.ജെ.പിക്കെതിരെ പോരാടാന്‍ മമതയുടെ ആവശ്യമില്ലെന്നുമായിരുന്നു നേരത്തെ കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മാനന് പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് ഒരു സമാന്തര സര്‍ക്കാര്‍ കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബി.ജെ.പിയ്ക്കെതിരായ തന്റെ യുദ്ധത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒപ്പം ചേരണമെന്നുമായിരുന്നു നിയസഭയില്‍ മമത ആവശ്യപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…