kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തം, പൊലീസിനു നേരെ കല്ലേറ്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരൻ ആശുപത്രിയിൽ

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും സിപിഎമ്മും ആക്രമണം അഴിച്ചുവിടുന്നുവെന്നാരോപിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിൽ സംഘർഷം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു.

തുടർന്ന് മുതിർന്ന നേതാക്കളിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടർന്ന്, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനടക്കമുള്ള നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവർത്തകർ നവകേരള സദസ്സിന്റെ ബോർഡുകൾ തകർക്കുകയും ഇന്ദിരാഭവൻ റോഡ് ഉപരോധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുൾപ്പടെ തടഞ്ഞു. പ്രവർത്തകരെല്ലാം കെ പി സി സി ആസ്ഥാനത്തേക്കെത്തി. പ്രകോപനമില്ലാതെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിഷേധം തകർക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്ന് ശശി തരൂർ എം പി പ്രതികരിച്ചു. സഹിക്കാൻ കഴിയാത്ത പെരുമാറ്റം ആണ് ഉണ്ടായത്. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ശക്തിയേറിയ കണ്ണീർ വാതകമാണ് പ്രയോഗിച്ചത്. ജനാധിപത്യരീതിയിലാണ് സമരം നടത്തിയത്. നേതാക്കൾക്ക് ഉൾപ്പെടെ ശ്വാസംമുട്ടൽ ഉണ്ടായി. അപ്രതീക്ഷിതമായി കണ്ണീർവാതകം ഉപയോഗിച്ചുകൊണ്ട് പൊലീസ് കാണിച്ചത് ക്രൂരതയാണ്. സംഭവിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

14 mins ago

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ്…

31 mins ago

നേതാക്കൾക്കെതിരെ സ്‌ഫോട വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍…

36 mins ago

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

59 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

1 hour ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

1 hour ago