national

കോൺഗ്രസും ആർജെഡിയും രാജ്യത്തിൻ്റെ പേര് കളങ്കപ്പെടുത്തി, ബിഹാറിൽ പ്രധാനമന്ത്രി മോദി

പട്ന: കേന്ദ്രത്തിൽ കോൺഗ്രസും ആർജെഡിയും ചേർന്ന് ഇന്ത്യയുടെ പേര് ലോകരാജ്യങ്ങളിൽ കളങ്കപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .10 വർഷം മുമ്പ്, ലോകത്ത് ഇന്ത്യയുടെ അഭിപ്രായം എന്തായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ദുർബലവും ദരിദ്രവുമായ രാജ്യമായി കണക്കാക്കപ്പെട്ടിരുന്നു . ഇന്നത്തെ ഇന്ത്യ ലോകത്തിന് ദിശ കാണിക്കുന്നു, ഇപ്പോൾ ലോകം നമ്മെ നിരീക്ഷിക്കുന്നു. ബിഹാറിൽ എൻഡിഎയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജാമുയിയിൽ നിന്നാണ് എൻഡിഎയുടെ പ്രചാരണ റാലി ആരംഭിച്ചത്. സംസ്ഥാനത്തെ 40 സീറ്റുകളും എൻഡിഎ പിടിച്ചെടുക്കും. ബിഹാറിലെ ജനങ്ങളുടെ തീരുമാനവും അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാമുയിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുക, സമൃദ്ധമായ ബീഹാർ കെട്ടിപ്പടുക്കുക, ബി.ജെ.പി.ക്കും എൻ.ഡി.എ.യ്ക്കും ഒരേയൊരു ലക്ഷ്യമേയുള്ളൂ ,” അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബീഹാറിൽ പ്രചാരണം ആരംഭിച്ചപ്പോൾ ബിഹാറിലെ ഭരണകക്ഷിയായ എൻഡിഎയുടെ എല്ലാ നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു .

രാം വിലാസ് പാസ്വാന്റെ മകനും ലോക് ജനശക്തി പാർട്ടി നേതാവുമായ ചിരാഗ് പാസ്വാനെ ഇളയ സഹോദരൻ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ‘രാം വിലാസ് പാസ്വാന്റെ ആശയങ്ങൾ എന്റെ ഇളയ സഹോദരൻ ചിരാഗ് പാസ്വാൻ പൂർണ്ണ ഗൗരവത്തോടെ കാണുന്നതിൽ ഞാൻ തൃപ്തനാണ്. രാജ്യത്തിനാകെ ദിശാബോധം നൽകുന്ന പ്രവർത്തനമാണ് ബിഹാറിൽ നിന്നുള്ളത്.

കഴിഞ്ഞ 10 വർഷത്തിൽ രാജ്യത്ത് നടന്നത് ഒരു ട്രെയിലർ മാത്രമാണ്. കാരണം, ഇനിയും ഒരുപാട് കാര്യങ്ങൾ രാജ്യത്തിനായി എൻഡിഎ സർക്കാരിന് ചെയ്യേണ്ടതുണ്ട്. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ നമുക്കെല്ലാവർക്കും ഒന്നിച്ചു നിൽക്കാം.

പരസ്പരം അഴിമതി ആരോപിച്ചിരുന്നവരെല്ലാം ഒന്നിച്ചു ചേർന്ന് ഇപ്പോൾ ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരെ പ്രവർത്തിക്കുകയാണ്. കോൺഗ്രസും ആർജെഡിയും ഒന്നിച്ച് ചേർന്ന് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയാണ്. അവർ കർപ്പൂരി താക്കൂറിനെ അപമാനിച്ചു. ആഴ്ചകൾക്ക് മുമ്പാണ്, നമ്മുടെ സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന കർപ്പൂരി താക്കൂറിന് (മരണാനന്തരം) നൽകി ആദരിച്ചത്. ഇതിനെയും ഇവർ പരിഹസിക്കുകയാണ് ചെയ്തത്.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

4 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

35 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

53 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago