ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തേക്കുമെന്നാണ് ഫല സൂചനകള്‍ പറയുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി സുശീല്‍ കുമാര്‍ റിങ്കു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേക്കാള്‍ മുപ്പതിനായിരം വോട്ടുകള്‍ക്ക് മുന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി മൂന്നാമതും ശിരോമണി അകാലിദള്‍ നാലാം സ്ഥാനത്തുമാണ്.
കോണ്‍ഗ്രസ് എംപിയായിരുന്ന സന്തോഖ് സിങ് ചൗധരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ കരംജിത് കൗര്‍ ചൗധരിയായിരുന്നു ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ അർബൻ ലോക്കൽ ബോഡികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ഭൂരിപക്ഷം. കർണ്ണാടകത്തിൽ തിരിച്ചടി നേരിട്ട പാർട്ടിക്ക് ഉത്തർപ്രദേശിൽ തകർപ്പൻ വിജയം നിലനിർത്താനായി.ബിജെപി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചിരിക്കുകയാണ് .
മെയ് 4, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. മേയ് നാലിന് 37 ജില്ലകളിൽ ആദ്യഘട്ടവും 38 ജില്ലകളിലേക്ക് രണ്ടാംഘട്ടം മേയ് 11നും നടന്നു. 14,522 തസ്തികകളിലേക്ക് 83,378 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
മുനിസിപാലിറ്റികളിലും ബിജെപി വൻ ഭൂരിപക്ഷം നിലനിർത്തി.ഝാൻസി മേയർ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി 2,7000 വോട്ടുകൾക്ക് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ബഹുദൂരം പിന്നിൽ ആണ്. യു.പിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ ലോക്കൽ ബോഡികൾ ഈ തിരഞ്ഞെടുപ്പിൽ ബിജെപി കൈക്കലാക്കുകയാണ് ഫലം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…