national

അമേഠിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഭയം, ഇത്തവണയും രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ച് സൃതി ഇറാനി

ന്യൂഡല്‍ഹി: അമേഠിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഭയം. അമേഠിയില്‍ ആരെവേണമെങ്കിലും കോണ്‍ഗ്രസിന് തീരുമാനിക്കാം. ഇത് ആദ്യമായാണ് ഇത്രയും വൈകുന്നതെന്നും സ്മൃതി ഇറാനി. ടൈംസ് നൗ തിരഞ്ഞെടുപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു സ്മൃതി.

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അമേഠി 2019-ല്‍ ആണ് രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി പിടിച്ചെടുത്തത്.
ബി.ജെ.പിക്ക് ഇത്തവണ നാനൂറ് സീറ്റ് ലഭിക്കും. അതില്‍ ഒന്ന് റെക്കോര്‍ഡ് വിജയത്തോടെ അമേഠിയിലായിരിക്കും.

അമേഠിക്കാര്‍ക്ക് കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, നാല് ലക്ഷം കുടുംബങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ചുനല്‍കി, 12 ലക്ഷം ജനങ്ങള്‍ക്ക് പൈപ്പ് വെള്ളമെത്തിച്ചു. പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മിച്ചു. പഴയവ പൂര്‍ണ സജ്ജമാക്കാനും കഴിഞ്ഞു, 13,000 വനിതകള്‍ ‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഭാഗമായി മാറിയെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഗാന്ധിമാരോ കോണ്‍ഗ്രസോ ആണ് അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ അയോധ്യ ഒരിക്കലും യാഥാര്‍ഥ്യമാകുമായിരുന്നില്ല. അവര്‍ അധികാരത്തിലിരുന്നപ്പോഴൊക്കെ അയോധ്യയെ അവഗണിക്കുകയായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

35 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

1 hour ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

1 hour ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago