topnews

വെഞ്ഞാറമൂട് കൊലപാതകം: കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വെഞ്ഞാറമൂട്ടിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഭാഗത്തുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനും കോടതി കേസെടുത്തു. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ഒന്ന് മജിസ്ട്രേട്ട് നിസാമാണ് ഏഴ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ വധശ്രമത്തിനും ആയുധങ്ങളുപയോഗിച്ചതിനുമടക്കം കേസെടുത്തത്

കൊലക്കേസിലെ ഒന്നാം പ്രതി സജീബിന്റെ അമ്മ റംലാബീവി, മൂന്നാം പ്രതി സനൽ സിങ് എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനും മിഥാലാജിനും ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോഴത്തെ കേസിലെ പ്രതികൾ. ആക്രമണസമയത്ത് ഇവരും സ്ഥലത്തുണ്ടായിരുന്നു.

ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ മാണിക്കൽ ആനക്കുഴി ഹൗസിൽ ഷെഹിൻ(27), ഇടത്തറ ഗാന്ധിനഗർ നിമ്മിഭവനിൽ നിഥിൻ ജോൺ(അപ്പു-30), നെടുവേലി പ്ലാംതോട്ടത്തിൽ വീട്ടിൽ ഷഹീൻ(30), മാണിക്കൽ മണ്ണാംവിള റിജാസ് മൻസിലിൽ മുഹമ്മദ് റിയാസ്(25), തേമ്പാമൂട് കൊതുമല വീട്ടിൽ അജ്മൽ(28), വെമ്പായം മണ്ണുവിള വീട്ടിൽ ഗോകുൽ(28), പേരുമല ആലുവിളവീട്ടിൽ ഫൈസൽ(29) എന്നിവർക്കെതിരേയാണ് കേസ്.

ആക്രമണത്തിൽ ഒന്നാം പ്രതി സജീബ് അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ കോടതി രണ്ട് തവണ ഈ പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വെഞ്ഞാറമൂട് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്വയരക്ഷാർത്ഥമാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചതെന്നാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ആക്രമണസമയത്ത് ഇവരും സ്ഥലത്തുണ്ടായിരുന്നു. കൊലക്കേസിലെ ഒന്നാം പ്രതി സജീബിന്റെ അമ്മ റംലാബീവി, മൂന്നാം പ്രതി സനൽ സിങ് എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനും മിഥാലാജിനും ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോഴത്തെ കേസിലെ പ്രതികൾ. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ മാണിക്കൽ ആനക്കുഴി ഹൗസിൽ ഷെഹിൻ(27), ഇടത്തറ ഗാന്ധിനഗർ നിമ്മിഭവനിൽ നിഥിൻ ജോൺ(അപ്പു-30), നെടുവേലി പ്ലാംതോട്ടത്തിൽ വീട്ടിൽ ഷഹീൻ(30), മാണിക്കൽ മണ്ണാംവിള റിജാസ് മൻസിലിൽ മുഹമ്മദ് റിയാസ്(25), തേമ്പാമൂട് കൊതുമല വീട്ടിൽ അജ്മൽ(28), വെമ്പായം മണ്ണുവിള വീട്ടിൽ ഗോകുൽ(28), പേരുമല ആലുവിളവീട്ടിൽ ഫൈസൽ(29) എന്നിവർക്കെതിരേയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് കേസെടുത്തിട്ടുള്ളത്. ഒന്നാം പ്രതി സജീബ് അടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

കോടതി രണ്ട് തവണ ഈ പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വെഞ്ഞാറമൂട് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്വയരക്ഷാർത്ഥമാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചതെന്നാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഇത് കോടതി മടക്കിയിട്ടും പോലീസ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കനുകൂലമായാണ് രണ്ടാം റിപ്പോർട്ടും നൽകിയത്. ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്ന ജില്ലാ കോടതിയിലേക്ക് ഈ കേസു കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

3 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

30 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago