തിരുവനന്തപുരം : ബ്രഹ്മപുരം നിയമസഭയിലും കത്തിപ്പടരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ബ്രഹ്മപുരത്തെ തീ പൂര്‍ണ്ണമായും അണച്ചെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി. തുടർന്നാണ് ആരോഗ്യമന്ത്രി ഇതിന് മറുപടി പറഞ്ഞത്.
ഞായറാഴ്ച പ്ലാന്റില്‍ സമഗ്ര ഡ്രോണ്‍ സര്‍വേ നടത്തി. വരുന്ന മണിക്കൂറുകളില്‍ പുകയോ അതുവഴി വീണ്ടും തീപ്പിടിത്തമോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഗ്നിശമനസേന നടത്തുന്നുണ്ട്. വായുനിലവാരം ഗണ്യമായ നിലയില്‍ മെച്ചപ്പെട്ടതായും വീണ ജോർജ് പറഞ്ഞു.
കൊച്ചിയിലെ വിഷപ്പുക ശ്വസിച്ച് 851 പേര് ഞായറാഴ്ച വൈകീട്ട് വരെ ചികിത്സ തേടി.
അതേസമയം ആരോഗ്യവകുപ്പ് ഒമ്പത് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. തിങ്കളാഴ്ച മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. ചൊവ്വാഴ്ച . ആരോഗ്യവകുപ്പ് ഫീല്‍ഡ് സര്‍വേ ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ മൊബൈല്‍ ക്ലിനിക്കുകള്‍ ലഭ്യമാകും. എന്നാൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തമെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു.തീ പൂർണമായി അണച്ചെന്ന ആരോധ്യ മന്ത്രിയുടെ വാദം തള്ളിയ പ്രതിപക്ഷം തീ പൂർണമായും അണച്ചിട്ടില്ലെന്നും സഭയിൽ പറഞ്ഞു.
വിഷയത്തിൽ സർക്കാർ പൂർണ പരാജയമാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് വെള്ളത്തിന് ക്യു നിൽക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിൻ്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…