kerala

ലോകായുക്തയുടെ ഓര്‍‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം

ലോകായുക്ത ഓര്‍‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷം. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണ്.

ഗവർണർക്ക് കത്ത് നൽകിയത് കൂടാതെ നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒപ്പ് വെക്കരുത് എന്ന് ഗവർണറോട് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഷ്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു. വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവർണർ അറിയിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടത് പക്ഷ സർക്കാർ തന്നെ കൊണ്ട് വന്ന നിയമം 22 വർഷങ്ങൾക്ക് ശേഷമാണ് ഭരണഘടന വിരുദ്ധം ആണെന്ന് പറയുന്നത്. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല.

ജലീലിൻ്റെ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്തത് ഇപ്പോൾ വിരുദ്ധമെന്ന് പറയുന്നു, നിയമസഭാ നിയമം പാസാക്കിയാൽ ഭരണഘടന വിരുദ്ധം ആണെന്ന് പറയാൻ സർക്കാരിന് അധികാരം ഇല്ല. കോടതിയ്ക്ക് മാത്രമാണ് അധികാരമുള്ളത്. നിയമമന്ത്രിയുടെ വാദം സുപ്രീംകോടതി വിധിക്കെതിരെയാണ്. ഓർഡിനൻസ് ഇ കെ നായനാരെയും ഇ ചന്ദ്രശേഖരൻ നായരെയും അപമാനിക്കുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

13 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

19 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

41 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

51 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago