national

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ ആൻ്റണി. വർഷങ്ങളായി കോൺഗ്രസ് പാർട്ടി ഹിന്ദു സമൂഹത്തെ അധിക്ഷേപിക്കുക ആണെന്നും ഇപ്പോൾ ക്രിസ്ത്യൻ സമൂഹത്തേയും അധിക്ഷേപിക്കാൻ തുടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാൻ ശ്രമിച്ച കോൺ​ഗ്രസുകാർ ഒടുവിൽ മാർപാപ്പയെ പോലും അപഹസിച്ചിരിക്കുകയാണെന്ന് അനിൽ ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം കേരളാ കോൺ​ഗ്രസിന്റെ ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റ് തീർത്തും നിരാശപ്പെടുത്തുന്നതാണ്. ജി-7 ഉച്ചകോടിയിലൂടെ ഇന്ത്യയെ ഈ ലോകം മുഴുവൻ കാണുകയായിരുന്നു. മാർപാപ്പ അടക്കമുള്ള വിവിധ ലോകനേതാക്കളോട് പ്രധാനമന്ത്രി മോദി ഇടപഴകിയതും അവർ തമ്മിലുള്ള അടുപ്പവുമെല്ലാം ലോകം കണ്ടു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് ഈസ്റ്റ് മുതൽ ​ഗോവ വരെയുള്ള മേഖലകളിലെ ക്രിസ്ത്യൻ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിനൊപ്പമാണ് നിലകൊണ്ടത്. നേരത്തെ ഹിന്ദുജനതയെ അധിക്ഷേപിച്ച് നടന്നിരുന്ന കോൺ​ഗ്രസുകാർ ഇപ്പോൾ ക്രിസ്ത്യൻ സമൂഹത്തേയും അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു.

കോൺ​ഗ്രസിന്റെ രാഷ്‌ട്രീയം പുതിയ തലത്തിലേക്ക് താണുതുടങ്ങി. കോൺ​ഗ്രസിന് വോട്ടുചെയ്യുന്നില്ലെന്ന് അവർ വിലയിരുത്തുന്ന എല്ലാ സമുദായങ്ങൾക്കെതിരെയും അവർ തിരിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച കോൺ​ഗ്രസ് ഫ്രാൻസിസ് മാർപാപ്പെയേയും ലോകത്തെ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തേയും അധിക്ഷേപിച്ചിരിക്കുന്നുവെന്നും അനിൽ ആന്റണി ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ചിത്രം പങ്കുവച്ചാണ് കേരളാ കോൺ​ഗ്രസ് പരിഹസിച്ചത്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ മാർപാപ്പയേയും മോദിയേയും അവഹേളിക്കുകയായിരുന്നു. പോപ്പിന് ദൈവത്തെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു – എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. യേശുദേവനെ ആരാധിക്കുന്ന ക്രിസ്ത്യൻ സമൂഹത്തോട് കോൺ​ഗ്രസ് കാണിച്ചത് പൊറുക്കാൻ കഴിയാത്ത അവഹേളനമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനും പ്രതികരിച്ചിരുന്നു. ഇതോടെ ക്രൈസ്തവ വിശ്വാസികളോട് മാപ്പ് ചോദിച്ച് വിവാദത്തെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

8 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

19 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

50 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

50 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago