ന്യൂഡൽഹി . അടുത്ത പതിറ്റാണ്ടുകളിലൊന്നും കോൺഗ്രസ് രാജ്യത്ത് അധികാരത്തിലെ ത്തിലെത്താൻ പോകുന്നില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മാറ്റങ്ങളിലൂടെ പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിക്കുമ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ടുണ്ട്. എന്നാൽ രാഹുലും കൂട്ടരും മാറ്റത്തിന് തയാറായിരുന്നില്ല. പാർട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണ് – ആസാദ് പറഞ്ഞു.
കഴിഞ്ഞ 7 വർഷത്തിനിടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 70 പ്രസംഗം നടത്തിയിട്ടുണ്ട്. എന്നാൽ അവയെല്ലാം അവഗണിച്ച് അദ്ദേഹം തന്നോട് അനുഭാവപൂർവം പെരുമാറി. പ്രധാനമന്ത്രി വിളിച്ച അത്താഴ വിരുന്നുകളിൽ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും ആസാദ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.
ഗുലാം നബിയുടെ വെളിപ്പെടുത്തലിനു പിറകെ വിമർശനവുമായി രംഗത്ത് വന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, കോൺഗ്രസ് സംവിധാനത്തിന്റെയും നേതൃത്വത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കൾ ഗുലാം നബിയും ജ്യോതിരാദിത്യ സിന്ധ്യയുമായിരുന്നുവെന്ന് ആരോപിക്കുകയുണ്ടായി. എന്നാലത് അവർ അർഹിച്ചിരുന്നില്ലെന്നും ഇത്രയും കാലം ഒളിപ്പിച്ചുവച്ച യഥാർഥ സ്വഭാവമാണ് ഇപ്പോൾ അവർ വെളിപ്പെടുത്തിയതെന്നും ട്വിറ്ററിൽ ജയ്റാം രമേശ് കുറിച്ചു.
മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…