national

നൂറുകൊല്ലം കഴിഞ്ഞാലും കോൺഗ്രസ് നൂറു സീറ്റ് കടക്കില്ല- തിരിച്ചടിച്ച് മോദി

മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത് ദേശീയ ജനാധിപത്യ സഖ്യം. എന്റെ നേതാവ് നരേന്ദ്ര മോദി ആണെന്നും ഞാൻ ഇന്നും എന്നും എക്കാലവും മോദിക്കൊപ്പം മാത്രമേ നില്ക്കൂ എന്ന് നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത് നിതീഷ് കുമാർ. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം തൻ്റെ ബിജെപിയെ ഭൂരിപക്ഷം മറികടന്നതിന് ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും എന്ന് ഔദ്യോഗികമായി അറിയിപ്പ് വന്നിരിക്കുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അടുത്ത് പോലും എത്താൻ ആകാത്തവരാണ്‌ രാജ്യം ഭരിക്കാൻ ഇപ്പോൾ നടക്കുന്നത് എന്ന് കോൺഗ്രസിനെ പരിഹസിച്ചു.

10കൊല്ലമായി ഇവർ നൂറിൽ താഴെ ഇരിക്കുകയാണ്‌. 100 സീറ്റുകൾ കടക്കാനായില്ലെന്നും മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ചതിനേക്കാൾ കുറച്ച് സീറ്റുകൾ നേടാനായെന്നും അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചിരിക്കുകയാണ്‌. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എങ്ങിനെ രാജ്യ ഭരണം വളഞ്ഞ വഴിയിൽ എടുക്കാം എന്ന ജനാധിപത്യ വിരുദ്ധമായി ചിലർ ചിന്തിക്കുന്നു. 2014, 2019, 2024 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയിക്കാൻ കഴിയാത്തത് ഒറ്റ തിരഞ്ഞെടുപ്പിൽ ഞങ്ങൾ നേടി. ഇനി ഒരു നൂറു വർഷം കഴിഞ്ഞാലും കോൺഗ്രസ് 100 എത്തില്ല.100 കടക്കില്ല എന്നും മോദി പരിഹസിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ പ്രതിപക്ഷ സംഘത്തെ നയിച്ച കോൺഗ്രസ്, മത്സരിച്ച 328 സീറ്റുകളിൽ നിന്ന് 99 വിജയങ്ങൾ നേടി. 15 വർഷത്തെ പാർട്ടിയുടെ ഏറ്റവും മികച്ച ഫലം അതായിരുന്നു; 2014ൽ 44ഉം 2019ൽ 52ഉം നേടി. 15 കൊല്ലമായി കോൺഗ്രസ് 100ൽ താഴെ സീറ്റുകളിൽ കഴിയുന്നു

2009ൽ 206 സീറ്റുകൾ നേടി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിനെയും രണ്ടാം ടേമിലേക്ക് നയിച്ചപ്പോഴാണ് പാർട്ടി അവസാനമായി മൂന്നക്ക സ്കോർ നേടിയത്.

എന്നാൽ മോദിയുടെ പരിഹാസത്തേ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വെല്ലുവിളിയായി സ്വീകരിച്ചു. സാംഗ്ലിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപി ശ്രീ വിശാൽ പാട്ടീലിൻ്റെ പിന്തുണ കോൺഗ്രസ് പാർട്ടി സ്വാഗതം ചെയ്യുന്നു“ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാവിലെ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. ഈ സ്വതന്ത്രൻ കോൺഗ്രസില്മ് ചേർന്നാൽ ഇപ്പോൾ തന്നെ കോൺഗ്രസ് 100ലെത്തും എന്നും വ്യക്തമാക്കി

കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആരംഭിച്ച എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. സുരേഷ് ഗോപി മന്ത്രിയാകും. ക്യാബിനറ്റ് റാങ്ക് ലഭിക്കും. സഹകരണ വകുപ്പ് നല്കും എന്നും അറിയുന്നു. കരുവന്നൂർ മുതൽ സ്വർൺന കടത്ത് വരെ നടത്തിയ സഖാക്കൾ മുതൽ മുഖ്യമന്ത്രിടെ ഓഫീസ് വരെ ഇപ്പോൾ കിടുകിടാ വിറയ്ക്കുകയാണ്‌. മൂന്നാം മോദി സർക്കാർ പിണറായിയോട് കരുണ കാട്ടില്ല എന്നും എല്ലാ അഴിമതി കേസിലും നടപടി ഉണ്ടാകും എന്നും സൂചന സി.പി.എമ്മിനുള്ളിൽ ഉണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെയാണ്‌ ഏറ്റവും വലിയ അപകടം വരാനിരിക്കുന്നത്.

എൻഡിഎയുടെ എല്ലാ ഘടകകക്ഷി നേതാക്കളും രാവും പകലുമില്ലാതെ കഠിനമായി പ്രവർത്തിച്ചതാണ് വിജയത്തിന് കാരണമെന്നും ലക്ഷക്കണക്കിന് പ്രവർത്തകരുടെ അവരുടെ അദ്ധ്വാനത്തിന് മുന്നിൽ തലകുനിക്കുന്നുവെന്നും മോദി പറ‍ഞ്ഞു. ഏകകണ്ഠമായി തന്നെ തെരഞ്ഞെടുത്തതിൽ നന്ദി. തീർത്തും വൈകാരികമായ നിമിഷമാണിത്. 2019 തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിശ്വാസമെന്ന വാക്കാണ് താൻ നൽകിയത്. ആ വിശ്വാസത്തിന്റെ തുടർച്ചയാണ് ഇന്ന് തെരഞ്ഞെടുക്കപ്പെട്ടതും. അതിനർത്ഥം നമുക്കിടയിലുള്ള വിശ്വാസം വർദ്ധിച്ചിരിക്കുന്നു. വിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത ബന്ധമാണിത്. ഏറ്റവും വലിയ സ്വത്ത് ഈ ബന്ധം തന്നെയാണെന്നും എൻഡിഎ അക്ഷരാർത്ഥത്തിൽ ഭാരതത്തിന്റെ ആത്മാവാണെന്നും മോദി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യം എൻഡിഎയോളം വിജയം നേടിയ മറ്റൊരു സന്ദർഭമില്ല. രാജ്യം ഭരിക്കാൻ ഭൂരിപക്ഷം ആവശ്യമാണ്. രാജ്യത്തെ മുന്നോട്ടു നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. അതുകൊണ്ടുതന്നെ ആരെയും കൈവിട്ടു കളയുകയില്ല. മൂന്ന് ദശകമായി എൻഡിഎ ഇവിടെയുണ്ട്.  വൈവിദ്ധ്യങ്ങൾ നിറഞ്ഞ സഖ്യമാണിത്.   വികസനത്തിന്റെയും ജനക്ഷേമ ഭരണത്തിന്റെയും പുതിയ അദ്ധ്യായം ഇവിടെ രചിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

1 hour ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

1 hour ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago