kerala

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം വകുപ്പുകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ഇതിനായി പിണറായി വിജയൻ മുൻകൈ എടുത്ത് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേ‍ർത്തു എന്നാണ് വിവരം.

ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയും മറ്റു പല ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസുമായി കടകം പള്ളി സുരേന്ദ്രൻ അസ്വാരസ്യത്തിലാണ്. പലതവണ ഇരുവരും ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടിക്കഴിഞ്ഞു.

ഇതിനിടെയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നീണ്ടു പോകുന്നതിൽ ടൂറിസം വകുപ്പിന്റെ അലംഭാവം കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചത്. കടകം പള്ളിയെക്കൂടാതെ സിപിഐ എം എൽ എ വാഴൂർ സോമനും സർക്കാരിനെതിരെ രംഗത്തു വന്നു. കടകംപള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഉന്നമിട്ടപ്പോൾ വാഴൂർ സോമന്റെ ലക്ഷ്യം എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രനായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് വനാതിർത്തിയിൽ ഉള്ളവർക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വാഴൂർ സോമൻ തുറന്നടിച്ചത് പിണറായിയെ പ്രകോപിപ്പിച്ചു .

എം എൽ എ മാർ തങ്ങളുടെ മണ്ഢലത്തിലെ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് തുടർന്നാൽ അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്ന് പിണറായി വിജയൻ ഭയക്കുന്നു. ഈ രണ്ടു പ്രസംഗങ്ങളും ചർച്ച ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി വിളിച്ച യോഗമാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യോഗത്തിൽ മുഖ്യമന്ത്രി രണ്ടു പേരുടെയും പ്രസംഗങ്ങൾ വായിച്ചു. ഈ രണ്ട് എം എൽ എ മാരെയും “പരിണതപ്രജ്ഞർ” എന്ന് പുകഴ്തിയ ശേഷം ഇവരിൽ നിന്ന് ഈ നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

“വിമർശനങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അതു മന്ത്രിമാരോട് നേരിട്ടു പറയുന്നതിൽ “തെറ്റില്ല” . എന്നാൽ ഇതൊന്നും നിയമസഭയിൽ പൊതുചർച്ചയ്‌ക്കു വിധേയമാക്കുന്നത് ശരിയായ നടപടിയല്ല. സഭയിലെ പ്രസംഗങ്ങളിൽ ആ ജാഗ്രത പാലിച്ചേ തീരൂ. ഈ രണ്ടുപേർ പ്രസംഗിച്ചതു കാണുമ്പോൾ എന്തുകൊണ്ട് തങ്ങൾക്കും ആയിക്കൂടാ എന്നു മറ്റുള്ളവർക്കും തോന്നാം. അതുകൊണ്ടു കൂടിയാണ് ഈ യോഗം വിളിച്ച് ഇക്കാര്യം വ്യക്തമാക്കുന്നത്.”എന്ന് പിണറായി പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ

karma News Network

Recent Posts

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

31 mins ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

60 mins ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

2 hours ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

3 hours ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

11 hours ago