എറണാകുളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിലേക്ക് കയറുന്നതിനിടെ മഴ നനഞ്ഞ്
പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 16,000 രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. എട്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇതിലാണിപ്പോൾ വിധി വന്നിരിക്കുന്നത്.
2015-ൽ കൊച്ചി വിമാനത്താവളത്തിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് കൊച്ചി വെണ്ണല സ്വദേശി ടി ജി എൻ കുമാറിന് ദുരനുഭവം ഉണ്ടായത്. കൊച്ചി വിമാനത്താവളത്തിൽ അന്ന് ടെർമിനൽ സൗകര്യം ലഭ്യമായിരുന്നില്ല. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ടനുഭപ്പെട്ടെന്നും പരാതിയിലുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് യാതോരുവിധ ഉത്തരവോ അറിയിപ്പുകളൊ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് സിയാൽ അധികൃതർ വിശദമാക്കുന്നത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അപ്പീൽ പോകുമെന്നും അധികൃതർ വിശദമാക്കി. ടെർമിനൽ ഇല്ലാതിരുന്ന കാലത്താണ് സംഭവമുണ്ടായിരിക്കുന്നത്. എന്നാൽ ഇന്ന് ഇത്തരം പോരായ്മകൾ ഇല്ലെന്നും പ്രതികരിച്ചു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…