topnews

വിവാദ വ്യവസായിയും സിനിമ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി. വിവാദ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റുചെയ്തു. നിരന്തരമായി തന്നെ പീഡിപ്പിച്ചുവെന്ന് തൃശൂർ സ്വദേശിനിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ് മാർട്ടിൻ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. മാർട്ടിൻ സിനിമയിൽ അവസരവും വിവാഹവാഗ്ദ്ധാനവും നൽകി 2000 മുതൽ വയനാട്, മുംബയ്, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.

പരാതിക്കാരിയുടെ കൈയിൽ നിന്നും 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ മാസമാണ് യുവതി പരാതിയുമായി എറണാകുളം സെൻട്രൽ പോലീസിനെ സമീപിച്ചത്. തുടർന്ന് കേസെടുത്തെങ്കിലും മാർട്ടിൻ മുൻകൂർ ജാമ്യം നേടിയിരുന്നു. ജാമ്യം നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാവാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞദിവസം ചോദ്യംചെയ്യലിന് ഹാജരായിരുന്നു.

വ്യാഴാഴ്ച വീണ്ടും ചോദ്യംചെയ്യലിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. 1986-1992 കാലഘട്ടത്തിലെ ആട്- തേക്ക്- മാഞ്ചിയം തട്ടിപ്പുകേസിലൂടെ വിവാദ നായകനായ വ്യക്തിയാണ് മാർട്ടിൻ. നിരവധി പേരാണ് അന്നത്തെ തട്ടിപ്പിന് ഇരയായത്. അതിനുശേഷം സി.എസ്.മാർട്ടിൻ എന്ന് പേരുമാറ്റിയശേഷം സിനിമാ നിർമ്മാണം ഉൾപ്പടെയുള്ളവയിൽ സജീവമായിരുന്നു.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

8 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

33 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

52 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago