കൊച്ചി. ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റിയ ഉത്തരവിനെതിരെ ജഡ്ജി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. സ്ഥലംമാറ്റ ഉത്തരവിനെതിരെ മുന്‍ കോഴിക്കോട് ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സ്ഥലംമാറ്റ ഉത്തരവില്‍ ഇടപെടുവാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന എസ് കൃഷ്ണകുമാറിനെ ലേബര്‍ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഈ ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസില്‍ ഇടപെടുവാന്‍ കോടതി വിസമ്മതിച്ചു.
ജില്ലാ ജഡ്ജിക്ക് സമാനമായ പദവിയാണ് ലേബര്കോടതിയിലേതെന്നും അതിനാല്‍ സ്ഥലമാറ്റ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നും ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. മുതിര്‍ന്ന ന്യായാധിപന് എന്ന നിലയില്‍ കൃഷ്ണകുമാര്‍ ഈ ഉത്തരവ് പാലിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
അടുത്തവര്‍ഷം മെയ് 31ന് വിരമിക്കുന്നത് വരെ കോഴിക്കോട് ജില്ലാ ജഡ്ജിയായി തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സ്ഥലമാറ്റം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പരാതിക്കാരി പ്രകോപനപരമായി വസ്ത്രം ധരിച്ചതിനാല്‍ സിവിക് ചന്ദ്രനെതിരെ ചുമത്തിയ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായത്. കൊല്ലം ലേബര്‍ കോടതിയിലെ പ്രിസൈഡിങ് ഓഫീസറായിട്ടാണ് എസ് കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയത്.
‘കാഫിര്‍’ സ്ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…
മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…
പെരുന്നാൾ ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…
പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര് ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…
നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…
ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…