topnews

വിവാദങ്ങൾ ഫലം കണ്ടില്ല,ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍

അമരാവതി . ആന്ധ്രാപ്രദേശിന്റെ പുതിയ ഗവര്‍ണറായി ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന വിഭജനത്തിന് ശേഷം ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ ഗവര്‍ണറാണ് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിജെ പ്രശാന്ത് കുമാര്‍ മിശ്ര ജസ്റ്റിസ് അബ്ദുള്‍ നസീറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.

ജസ്റ്റിസ് അബ്ദുള്‍ നസീര്‍ കര്‍ണാടക സ്വദേശിയാണ്. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അബ്ദുള്‍ നസീര്‍ കഴിഞ്ഞ മാസമാണ് വിരമിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാതെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തി എന്ന പ്രത്യേകതകൂടി ജസ്റ്റിസ് അബ്ദുള്‍ നസീറിനുണ്ട്.

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സയ്യിദ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിക്കുന്നതിൽ വലിയ വിവാദം ആണ് രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച് വെറും 39 ദിവസത്തിന് ശേഷമായിരുന്നു മുന്‍ ജസ്റ്റിസ് സയ്യിദ് അബ്ദുള്‍ നസീറിനെ ഗവർണറാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഉണ്ടാവുന്നത്.

ഇതിന് പിന്നാലെ കടുത്തവിമര്‍ശനവുമായി കോണ്‍ഗ്രസ് ആദ്യം രംഗത്തെത്തി. എന്തിനാണ് നീതിന്യായ വ്യവസ്ഥയില്‍ നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ പദവികള്‍ നല്‍കുന്നതെന്ന ചോദ്യങ്ങളാണ് കോൺഗ്രസ്സ് ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി ഇതേ വിഷയത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിയായ രീതിയായി കണക്കാക്കാനാകില്ലെന്നായിരുന്നു റാഷിദ് അല്‍വിയുടെ നിലപാട്. വിവാദങ്ങൾ ഫലം കണ്ടില്ല,ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ഒടുവിൽ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയി.

 

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

3 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

10 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

24 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

39 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago