kerala

വീണ വിജയനെതിരായ മാസപ്പടിവിവാദം വെറും ആരോപണമല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്, ​അതീവ ഗൗരവതരമെന്ന് ഗവർണർ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണം ​ഗുരുതരമെന്നും വിഷയത്തിൽ വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളിൽ കൂടി പുറത്തുവന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ​ഗൗരവത്തോ‌ടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കണ്ടെത്തലുകൾ ഗുരുതരമെന്ന് മാധ്യമങ്ങളിൽകൂടി മനസ്സിലാക്കുന്നു. പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. ഇത് ​ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് പിന്നീട് തീരുമാനിക്കും’ – ഗവർണർ പറഞ്ഞു.

വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതികരണം. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചിരുന്നു. വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ല. എന്നാൽ, കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകി.

2017–20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ‍ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കിയിരുന്നു.

അതേസമയം, വീണയ്ക്കെതിരേ ഉയർന്ന മാസപ്പടി ആരോപണത്തിൽ ന്യായീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. രണ്ട് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, ഏത് സേവനത്തിനാണ്‌ പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന്‌ അദ്ദേഹം മറുപടി നൽകിയില്ല. സേവനം എന്താണെന്ന്‌ കമ്പനിയാണ്‌ പറയേണ്ടതെന്നും അദ്ദേഹം തുടർന്നു.

രണ്ടു കമ്പനികൾ തമ്മിലുള്ള സത്യസന്ധമായ കരാറാണ്‌. അതുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങൾ നടത്താൻ അവർക്ക്‌ അവകാശമുണ്ട്‌. പ്രതിഫലവും വാങ്ങാം. സേവനം ലഭിച്ചെന്ന്‌ കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്‌. ആദായനികുതി സംബന്ധമായ കാര്യങ്ങളും പാലിച്ചിട്ടുണ്ട്‌. എന്നിട്ടും ഇതിനെ പർവതീകരിച്ച്‌ മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുകയാണ്. ഇത്‌ കണക്കിൽപ്പെട്ട പണം തന്നെയാണ്‌. -എം.വി. ഗോവിന്ദൻ പറഞ്ഞു.

Karma News Network

Recent Posts

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

10 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

21 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

50 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

54 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

1 hour ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

2 hours ago