തിരുവനന്തപുരം. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കി അയച്ച വിവിധ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ജനകീയ പ്രശ്നങ്ങളുമായി ബന്ധപെട്ടു വിവാദമായ പൊതുജനാരോഗ്യ ബില്‍, സ്വകാര്യ വനം ബില്‍, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്‍, പഞ്ചായത്ത് രാജ് ബില്ല് അടക്കം എട്ട് ബില്ലുകൾ ഗവർണർ ഒപ്പിടാതെ തടഞ്ഞു വെച്ചു. ബില്ലുകൾക്കെതിരെ ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണിത്.
ആയുഷ് വിഭാഗത്തിന് പൊതുജനാരോഗ്യ ബില്ലില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവര്‍ക്ക് രോഗമുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം രജിസ്ട്രേഡ് മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയെങ്കിലും ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍ക്ക് ചികിത്സയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമില്ലെന്നാണ് പ്രധാന ആരോപണം.
അതേസമയം അലോപ്പതി മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ അറിയിപ്പില്ലാതെ ആയുഷ് ചികിത്സ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുവാനും രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് റഫര്‍ ചെയ്യുവാനും അധികാരമുണ്ട്. ചികിത്സ പ്രോട്ടോക്കോള്‍ തൂരുംമാനിക്കാനുള്ള അധികാരം അലോപ്പതി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ്. അതേസമയം വിമര്‍ശനം ഉയര്‍ന്നതോടെ ബില്ലുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിവെച്ചേക്കുമെന്നാണ് വിവരം.
അതേസമയം സ്വകാര്യ വനം ബില്ലില്‍ വിശദമായ പരിശോധന വേണമെന്നാണ് ഗവര്‍ണറുടെ നിലപാട്. അമ്പച് സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിടക്കാരെ ഒഴുവാക്കുന്നതാണ് ബില്ല്. കര്‍ഷകര്‍ സമര്‍പ്പിക്കുന്ന കൈവശാവകാശ രേഖകള്‍ കണക്കാക്കി ഭൂമിയുടെ അവകാശം അനുവദിക്കാനാണ് ബില്ലിലെ നിര്‍ദേശം. കര്‍ഷകര്‍ക്ക് ഇളവ് നല്‍കുന്നതിലും തെളിവിന്റെ കാര്യത്തിലും നേരത്തെ വനംവകുപ്പിന് എതിര്‍പ്പുണ്ടായിരുന്നു.
അതേസമയം വനഭൂമിയുടെ കാര്യത്തിലും പട്ടയം അധികാരിക രേഖയാണെന്ന 2019ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭേദഗതി കൊണ്ടുവരുന്നതെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച വിവരം.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…