തിരുവനന്തപുരം : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കുറച്ചു. മുപ്പത് രൂപ അമ്പത് പൈസയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1,775 രൂപയായി. അഞ്ച് കിലോ സിലിണ്ടറിന്റെ വില ഏഴ് രൂപ അമ്പത് പൈസ കുറച്ചിട്ടുണ്ട്. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.
ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില നൂറ് രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്.
പുതുക്കിയ വില പ്രകാരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ വില 1764.50 ആയി നിജപ്പെടുത്തിയതായി എണ്ണ വിപണന കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 32 രൂപ കുറഞ്ഞു. ഇവിടെ വില 1879 രൂപയായി. മുംബൈയില്‍ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞ് 1717.50 രൂപയിലും ചെന്നൈയില്‍ 30.50 രൂപ കുറഞ്ഞ് 1930 രൂപയിലും എത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 15 രൂപയും മാര്‍ച്ച് ഒന്നിന് 23.50 രൂപയും ആയിരുന്നു വര്‍ധിപ്പിച്ചിരുന്നത്. പ്രാദേശിക നികുതികള്‍ കാരണം പാചക വാതക സിലിണ്ടറുകളുടെ ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ എണ്ണ വിപണന കമ്പനികള്‍ പരിഷ്കാരം നടത്തുന്നുണ്ട്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍ പി ജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല.
ഗാര്‍ഹിക പാചക വാതക വിലയില്‍ അവസാന മാറ്റം വരുത്തിയത് ഈ വര്‍ഷത്തെ വനിതാ ദിനമായ മാര്‍ച്ച് എട്ടിനായിരുന്നു. അന്ന് 100 രൂപയുടെ ഇളവായിരുന്നു വരുത്തിയത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…