തൃശൂര്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതി പിആര്‍ അരവിന്ദാക്ഷന്റെ മൊഴി പുറത്തുവന്നു. സിപിഎം നേതാക്കളായ എസി മൊയ്തീന്, മുന്‍ എംപി പികെ ബിജു എന്നിവര്‍ക്ക് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ പണം നല്‍കിയതായിട്ടാണ് മൊഴി. അരവിന്ദാക്ഷന് കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെയാണ് സ്വന്തം കൈപ്പടയില്‍ ഇക്കാര്യങ്ങള്‍ എഴുതി നല്‍കിയത്.
സതീഷ് കുമാര്‍ മൊയ്തീന് 2016,2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ പണം നല്‍കിയതായിട്ടാണ് മൊഴി. 2016ല്‍ മൊയ്തീന് മാത്രം രണ്ട് ലക്ഷം രൂപ സതീഷ് കൂമാര്‍ നല്കി. പികെ ബിജുവിന് താന്‍ ഇടപെട്ടാണ് അഞ്ച് ലക്ഷം രൂപ നല്‍കിയതെന്നും. ഈ പണം നല്‍കിയത് സതീഷ് കുമാറിന്റെ സഹോദരന്റെ അക്കൗണ്ടില്‍ നിന്നാണെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
അതേസമയം ഇപി ജയരാജന് തൃശൂരിലെത്തുമ്പോള്‍ സതീഷ് കുമാറിനെ കാണാറുണ്ടെന്നും. ഇപിയെ കാണുന്ന സമയത്ത് തന്നെ പുറത്ത് നിറുത്തിയ ശേഷമാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും അതിനാല്‍ എന്താണ് അവര്‍ എന്താണ് സംസാരിച്ചതെന്ന് തനിക്കറിയില്ലെന്നും മൊഴിയില്‍ പറയുന്നു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്ന ഘട്ടത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സതീഷ് കുമാര്‍ ബന്ധപ്പെട്ടിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണനുമായും സതീഷ് കുമാറിന് അടുത്ത ബന്ധമുണ്ട്. അരവിന്ദാക്ഷന് സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തിയതായി ഇഡി കോടതിയെ അറിയിച്ചിരകുന്നു.
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…
അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…
പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ നിലച്ചു. കാത് ലാബ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ്…
ചെന്നൈ : വ്യാജമദ്യ ദുരന്തത്തിൽ കള്ളക്കുറിച്ചിയിൽ മരിച്ചവരുടെ എണ്ണം 49 ആയി. 109 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില…