topnews

രാജ്യത്ത് കോവിഡ് ബാധിതര്‍ 854, മരണം 19

ന്യൂഡല്‍ഹി: ലോകം ആസകലം കൊറോണ വൈറസ് ഭീതിയിലാണ്. ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നല്ല. രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 854 ആയി. വെള്ളിയാഴ്ച മാത്രം 100 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 19 പേര്‍ രാജ്യത്തി കോവിഡ് ബാധിച്ച് മരിച്ചു. നാല് പേര്‍ മഹാരാഷ്ട്രയിലും ഗജറാത്തില്‍ മൂന്ന് പേരും കര്‍ണാടകയില്‍ രണ്ട് പേരും മധ്യപ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ ആളുകളും കോവിഡ് ബാധിച്ച് മരിച്ചു. അതേസമയം 66 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ന് 39 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ 34 കേസുകളും കാസര്‍കോട് ജില്ലയിലാണ്. കാസര്‍കോട് കൂടുതല്‍ നിന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇന്നത്തെ കേസോടു കൂടി കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി. ഇന്ന് കൊല്ലത്തും ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളും കൊറോണ ബാധിത ജില്ലകളായി. കണ്ണൂര്‍ 2, കോഴിക്കോട് 1, തൃശൂര്‍1, കൊല്ലം 1 എന്നിങ്ങനെയാണ് ഇന്നത്തെ കൊറോണ ബാധിതരുടെ എണ്ണം. ഇതോടെ സംസഥാനത്ത് രോഗബാധിതരുടെ എണ്ണം 169 ആയി.

5679 സാംപിള്‍ പരിശോധിച്ചതില്‍ 4448 നെഗറ്റീവ് ആണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്നും ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പുതുതായി കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ച രോഗികള്‍ നിരവധി പേരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ പേര് വെളിപ്പെടുതന്‍ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ജനപ്രതിനിധിയായ രോഗി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ഭരണാധികാരികള്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം ഇയാള്‍ കാണുകയുംചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കു വെയ്ക്കുകയും ചെയ്തു. എല്ലാവരും ജാഗ്രത കാട്ടേണ്ട സമയത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ ചെയ്യണ്ടതെന്നും കൊറോണ വൈറസ് ഏറെ അകലെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1383 പേരാണ്. 923 വാഹനങ്ങളും പിടിച്ചെടുത്തു.

Karma News Network

Recent Posts

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

28 mins ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

1 hour ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

2 hours ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

2 hours ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

3 hours ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

3 hours ago