ബീജിംഗ്: കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിൽ ആശങ്കയോടെ ചൈന. രോഗികളുടെ എണ്ണം കൂടുന്നതോടെ ഗ്വാങ്ഷൗവിൽ 2,50,000 പേരെ ഉൾക്കൊള്ളുന്ന ക്വാറന്റൈൻ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതായാണ് റിപ്പോർട്ട്. ഒരിടവേളയ്ക്ക് ശേഷമാണ് ചൈനയിൽ പലയിടത്തും ക്വാറന്റൈൻ സെന്ററുകളും താത്കാലിക ആശുപത്രികളും ഉയർന്നത്.
13 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന നഗരമാണ് ഗ്വാങ്ഷൗ. കഴിഞ്ഞ മാസം മുതൽ ഇവിടെ കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം മേഖലയിൽ 7000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്വാങ്ഷൗവിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താത്കാലിക ആശുപത്രികളും വ്യാപകമായി നിർമ്മിക്കുന്നുണ്ട്.
രോഗികളുമായി സമ്പർക്കം പുലർത്തുന്നവരെയെല്ലാം കൂട്ടത്തോടെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. സീറോ-കൊവിഡ് എന്ന ലക്ഷ്യത്തിൽ കർശന നിയന്ത്രണങ്ങളാണ് എല്ലായിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്. ഹൈസു ജില്ലയിൽ 95.300 പേരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ബീജിംഗ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കൊറോണ വലിയ തോതിൽ വ്യാപിക്കുന്നത്.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…