topnews

ജനങ്ങളേ വീട്ടിൽ പൂട്ടിയിട്ട് പാശ്ചാത്യ രാജ്യങ്ങൾ രണ്ടും കല്പിച്ച് യുദ്ധത്തിൽ

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകത്ത് വൻ യുദ്ധം തന്നെ നടക്കുന്നു. ചില പ്രധാന ലോക വിശേഷങ്ങൾ മലയാളികൾ അറിഞ്ഞിരിക്കുക. കാര്യം നിസാരമല്ല, പ്രശ്നം ഗുരുതരം എന്നു പറഞ്ഞാൽ പോരാ..അതീവ ഗുരുതരമാണ്‌. നമ്മുടെ നാട് ഇപ്പോഴും രക്ഷപെട്ട് നില്ക്കുകയാണ്‌. അത് തുടരാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കുക

മരണ സംഖ്യ 10000ത്തിലേക്ക്

കൊറോണ വൈറസ് മൂലം ലോകത്ത് മരണ സംഖ്യ 10000ത്തിലേക്ക് എത്തുകയാണ്‌. രോഗ ബാധിതർ 2.4 ലക്ഷത്തിലേക്കും. മരണവുമായി ആശുപത്രികളിൽ മല്ലിടുന്നവർ 7158 പേരാണ്‌. അതീവ ഗുരുതരമാണിവരുടെ അവസ്ഥ.

15 ദിവസത്തേക്ക് ജനത്തേ പൂട്ടിയിട്ട് ഫ്രാൻസ്

കൊറോണവൈറസുമായുള്ള യുദ്ധത്തില്ലാണു നമ്മളെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഏറ്റവും അത്യാവശ്യമല്ലാത്ത ഒരു കാര്യത്തിനും പതിനഞ്ച് ദിവസത്തേക്ക് വീടിനു പുറത്തിറങ്ങരുതെന്നും അദ്ദേഹം പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് 38 യൂറോ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി ക്രിസ്റേറാഫ് കാസ്ററനര്‍ പിന്നീട് വിശദീകരിച്ചു. പുറത്തു പോകണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് കാരണം കാണിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് കൈയില്‍ വയ്ക്കണം.വ്യായാമത്തിനും മറ്റു പുറത്തിറങ്ങാം. പക്ഷേ, കൂട്ടം കൂടി നടക്കാന്‍ പാടില്ലെന്നും നിര്‍ദേശംആരാധനാലയങ്ങൾ എല്ലാം പൂട്ടി

കൊറോണ മനുഷ്യ ശരീരത്തേ എങ്ങിനെ കൊല്ലുന്നു

മനുഷ്യശരീരം എങ്ങിനെ യാണ് കൊറോണവൈറസിനെ നേരിടുന്നതെന്നും നിര്‍മാര്‍ജനം ചെയ്യുന്നതെന്നും ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തിയതോടെ വാക്സിൻ നിർമ്മാണത്തേ ഏറെ സഹായിക്കും. പുതിയ കണ്ടുപിടുത്തം രോഗത്തിനു മരുന്നോ വാക്സിനോ നിര്‍മിക്കാന്‍ ഇതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെട്ടത്. ശരീരത്തിന്റെ സ്വാഭാവിക പ്രതോരിധ സംവിധാനം എങ്ങനെ കൊറോണവൈറസിനെ നേരിടുന്ന രീതിയാണ്‌ കണ്ടെത്തിയത്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം കോവിഡ് 19 വൈറസ് തകർക്കുന്ന പാറ്റേണൂകൾ ആണ്‌ ഓസ്ട്രേലിയ കണ്ടെത്തിയത്. ഇതാദ്യമാണ്‌ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം.

ഓസ്ട്രേലിയ അതിർത്തികൾ അടച്ചു,ആഭ്യന്തിര വിമാന സർവീസും നിർത്തി

ഓസ്ട്രേലിയയിൽ 1.5 ലക്ഷം ആളുകൾ മരിക്കാനുള്ള സാധ്യതാ മുന്നറിയിപ്പ് പുറത്ത് വന്നതോടെ കൂടുതൽ പ്രതിരോധ മാർഗങ്ങളിലേക്ക് രാജ്യം നീങ്ങുകയാണ്‌. സിഡിനിയിൽ മിക്ക സ്കൂളുകളും പൂട്ടി. ഓസ്ട്രേലിയയിലെ നിരവധി യൂണിവേഴ്സിറ്റികൾ പഠനം ഓൺലൈൻ വഴിയാക്കി. ഓസ്ട്രേലിയക്കാർ രാജ്യം വിട്ട് പുറത്ത് പോകുന്നത് വിലക്കിയിരിക്കുകയാണ്‌. വിമാന സർവീസുകൾ എല്ലാം നിലച്ചു എന്നു തന്നെ പറയാം. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി ആഗോള യാത്രാ നിരോധനം പ്രഖ്യാപിച്ചത്.ആരും വിദേശത്തേക്ക് പോകരുത്. ഇത് വ്യക്തമായ നിർദ്ദേശമാണ്. ആരും പോകരുത് എന്നാണ്‌ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.ജനങ്ങൾ ഒത്തുചേരുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുറികൾക്കോ ഹാളുകൾക്കോ ഉള്ളിൽ അവശ്യ സന്ദർഭങ്ങളിലല്ലാതെ 100 പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല.ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ളവ ഇത് പാലിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.ഒന്നോ രണ്ടോ മാസത്തേക്കുള്ള പോരാട്ടമല്ല വൈറസിനെതിരെ. കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരും എന്നും പ്രധാനമന്ത്രി പറഞ്ഞു. അതു പോലെ ഓസ്ട്രേലിയക്കാർ ലോകത്ത് എവിടെ ഒക്കെ ഉണ്ടോ ഉടൻ രാജ്യത്തേക്ക് തിരികെ വരണം എന്നും അതിർത്തികൾ അടക്കാൻ പോവുകയാണ്‌ എന്നും ലോകത്ത് എവിടെ ലഭിക്കുന്നതിലും മികച്ച ചികിൽസ ഓസ്ട്രേലിയയിൽ കൊടുക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു

3 രാജ്യങ്ങൾ, പ്രവചനം 28.5 ലക്ഷം മരണം

അമേരിക്കയിലും, ബ്രിട്ടനിലും ഓസ്ട്രേലിയയിലും ആയി 28.5 ലക്ഷം മരണങ്ങൾ ഉണ്ടായേക്കാം എന്ന മുന്നറിയിപ്പ് അവിടുത്തേ ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പങ്കുവയ്ക്കുന്നു. അമേരിക്കയിൽ 22 ലക്ഷവും, ഓസ്ട്രേലിയയിൽ 1.5 ലക്ഷവും, ബ്രിട്ടനിൽ 5 ലക്ഷവും മരണം മുന്നറിയിപ്പ് കൊടുത്തിരിക്കുന്നു. ഒരാൾ പോലും മരിക്കാതിരിക്കാനും വൻ മുൻ കരുതലിനും വേണ്ടിയാണ്‌ ഇത്തരം മുന്നറിയിപ്പുകൾ.

ഭക്ഷ്യ ക്ഷാമം, തൊഴിൽ ഇല്ല

പാശ്ചാത്യ രാജ്യങ്ങൾ ഭ്ക്ഷ്യ ക്ഷാമം അനുഭവപ്പെടുന്നു. കടകൾ തുറന്നാം ഉടൻ കാലിയാകുന്നു. ഒരു കസ്റ്റമർക്ക് വാങ്ങാവുന്ന സാധനങ്ങൾക്ക് പരിധി നിശ്ചയിച്ചു. ചൈനയെ മരണ നിരക്കിൽ ഇറ്റലി പിന്നിലാക്കുകയാണ്‌.

വിമാന കമ്പിനികൾ പൂട്ടി, ജീവനക്കാരെ കൂട്ടപിരിച്ചുവിടൽ

യൂറോപ്യന്‍ വ്യോമയാന കമ്പനികള്‍ സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു. കൊറോണവൈറസ് ബാധ കാരണം സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും യാത്രക്കാര്‍ സ്വയം പിന്‍മാറുന്നതുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്.

പല വിമാനക്കമ്പനികളും താത്കാലികമായി സ്ററാഫിന്റെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. അഞ്ചില്‍ നാല് സര്‍വീസുകളും റദ്ദാക്കിയ വിര്‍ജിന്‍ അറ്റ്ലാന്റിക് എട്ടാഴ്ച അവധിയെടുക്കാനാണ് ജീവനക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്.റ്യാന്‍എയറും ഈസിജെറ്റും മിക്ക സര്‍വീസുകളും നിര്‍ത്തി. ബ്രിട്ടീഷ് എയര്‍വേസ് 25 ശതമാനം സര്‍വീസുകള്‍ മാത്രമാണു നടത്തുന്നത്. നോര്‍വീജിയന്‍ എയര്‍വേയ്സ് 7500 ജീവനക്കാരെ താത്കാലികമായി ഒഴിവാക്കി.

ഫേസ്ബുക്ക് ഓഫീസുകൾ പൂട്ടി

ഫേസ്ബുക്ക് പല ഓഫീസുകളും പൂട്ടുകയോ ജീവനക്കാരെ ഒഴിവാക്കുകയോ ചെയ്തു. സർവീസുകൾ പലതും തടസപ്പെട്ടേക്കാം എന്ന് ഫേസ്ബുക്ക് അധികൃതർ എല്ലാ കസ്റ്റമർമാർക്കും അറിയിപ്പ് നല്കി. സ്വീഡിഷ് ട്രക്ക് നിര്‍മാതാക്കളായ സ്കാനിയ കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ എല്ലാ നിര്‍മാണ യൂണിറ്റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

ഇറ്റലിയിലും സ്പെയിനിലും കർഫ്യൂ

ഇറ്റലിയിലും സ്പെയിനിലും രാജ്യ വ്യാപകമായി കർഫ്യൂ തുടരുന്നു. പുറത്തിറങ്ങുന്നതും മറ്റും ശിക്ഷാർമാണ്‌. പട്ടാളത്തിനു പുറത്തിറങ്ങുന്നവരെ വെടിവയ്ക്കാൻ വരെ അധികാരം നല്കി.

സ്വിറ്റ്സർലന്റിലൊ അടിയന്തിരാവസ്ഥ

കൊറോണവൈറസ് പടരുന്നതു തടയാന്‍ കടുത്ത നടപടികള്‍ തന്നെയാണ് സ്വിറ്റ്സര്‍ലന്‍ഡും സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നിത്യജീവിതത്തിനു പോലും ശക്തമായ നിയന്ത്രണങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. കുട്ടികള്‍ ഒരുമിച്ചു കളിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കുട്ടികളില്‍ കൂടുതലുള്ള സംഘങ്ങളെ ഒരുമിച്ചു ചേരാന്‍ അനുവദിക്കരുതെന്നാണ് നിര്‍ദേശം. പള്ളികൾ എല്ലാം അടച്ചിട്ടു.

ഗൾഫ് രാജ്യങ്ങൾ

ഖത്തർ ഒരു മാസത്തേ യാത്രാ വിലക്ക് ഉൾപെടെ നിയന്ത്രണം. സൗദിയിൽ കൂട്ട അവധിയും സ്ഥാപനങ്ങൾ അടച്ചു പൂട്ടലും. എല്ലാ ഗൾഫ് രാജ്യത്തും യാത്രാ നിരോധനം.

ഫിലിപ്പീൻസിൽ വിദേശികളേ പുറത്താക്കുന്നു

ഫിലിപ്പീൻസ് മലയാളികൾ അടക്കം ഉള്ള വിദേശികളോട് 72 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട് പോകാൻ ആശ്യപ്പെട്ടിരിക്കുന്നു

Karma News Editorial

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

4 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

19 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

46 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

58 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago