topnews

ദില്ലിയില്‍ കൊവിഡ് സാഹചര്യം അതിഗുരുതരമാകുന്നു; പത്തു ദിവസത്തിനിടെ മരിച്ചത് 728 പേര്‍

ദില്ലിയില്‍ കൊവിഡ് സാഹചര്യം അതിഗുരുതരമാകുകയാണ്. പത്തുദിവസത്തിനിടെ 728 പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിനം ശരാശരി 70 പേര്‍ ദില്ലിയില്‍ മരിക്കുന്നു. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.8 ശതമാനമായിരുന്നു. രോഗവ്യാപനതേത് ഉയരുന്നതും ദില്ലിയില്‍ ആശങ്കയേറ്റുന്നു. വായു ഗുണനിലവാരം അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും ശൈത്യമാരംഭിച്ചതോടെ കൊവിഡ് മരണ നിരക്ക് ഉയരുകയാണ്. പത്ത് ദിവസത്തിനിടെ ദില്ലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 728 പേരാണ്.

ശരാശരി എഴുപത് പേര്‍ വീതം ദിവസവും മരിച്ചു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗ വ്യാപന നിരക്കും കുത്തനെ കൂടുകയാണ്. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശുപത്രികള്‍ ഏതാണ്ട് നിറഞ്ഞു കഴിഞ്ഞു. വെന്റിലേറ്റര്‍ പിന്തുണയുള്ള 179 കിടക്കകള്‍ മാത്രമാണ് ദില്ലിയില്‍ ഇനി ഒഴിവുള്ളത്. വെന്റിലേറ്ററില്ലാത്ത 321 കിടക്കകളാണ് അവശേഷിക്കുന്നത്.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 87,73,479 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 44684 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ 520 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,29,188 ആയി ഉയര്‍ന്നു. നിലവില്‍ 4,80,719 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 47,992 പേര്‍ രോഗ മുക്തരായതോടെ ആകെ രോഗ മുക്തരായവരുടെ എണ്ണം 81,63,572 ആയി.

രാജ്യത്ത് ഇന്നലെ പത്തുലക്ഷത്തില്‍ താഴെ സാംപിളുകളാണ് പരിശോധിച്ചത്. 9,29,491 സാപിളുകളാണ് ഇന്നലെ പരിശോധിച്ചത്. ദില്ലിയിലാണ് രാജ്യത്തേറ്റവും കൂടുതല്‍ പ്രതിദിന രോഗ ബാധ. ഇന്നലെ 7802 പേര്‍ക്ക് പുതിയതായി രോഗം ബോധിച്ചു. മഹാരാഷ്ട്രയില്‍ 4,132, പശ്ചിമ ബംഗാള്‍ 3,835, രാജസ്ഥാന്‍ 2144, കര്‍ണാടക 2016, ആന്ധ്ര 1593, എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ പ്രതിദിന രോഗ ബാധ.

Karma News Editorial

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

4 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

5 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

6 hours ago