topnews

ചുമയുടെ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; 76 കമ്പനികൾക്കെതിരെ സർക്കാർ നടപടി , 18 മരുന്ന് കമ്പനികൾക്ക് ലൈസൻസ് നഷ്ടമായി

ന്യൂഡൽഹി : ചുമയുടെ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വ്യാജമോ ഗുണനിലവാരം കുറഞ്ഞതോ ആയ മരുന്നുകൾ നിർമ്മിച്ചതിന് 70 ലധികം മരുന്ന് നിർമ്മാതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടിയെടുത്തു. ഉസ്‌ബെക്കിസ്ഥാൻ, ഗാംബിയ, അമേരിക്ക എന്നിവിടങ്ങളിൽ ഉൾപ്പടെ ഇന്ത്യൻ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് നടപടി. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ, ഇന്ത്യ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കയറ്റുമതി ചെയ്യുന്നെന്ന പരാതി വ്യാപകമായിരുന്നു.

ഉദ്യോഗസ്ഥർ മരുന്ന് കമ്പനികളിൽ നടത്തിയ റെയ്ഡിനൊടുവിൽ 20 സംസ്ഥാനങഅങളിലെ 203 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിലവാരമില്ലാത്ത മരുന്ന് നിർമിക്കുന്നതായി കണ്ടെത്തിയിരുന്നു.ആന്ധ്രപ്രദേശ്, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കമ്പനികളായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്.

ഇതിന്റെ ആദ്യ നടപടിയായി, 18 സ്ഥാപനങ്ങളുടെ മരുന്ന് നിർമ്മാണ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. 76 കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു. മൂന്ന് കമ്പനികളുടെ ഉൽപ്പന്ന ലൈസൻസുകളും റദ്ദാക്കി. 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നിലവാരമുള്ള നിർമാണ രീതികൾ പിന്തുടരാത്ത മരുന്ന് നിർമ്മാതാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പരിശോധന മുന്നോട്ടും നടത്തും.

ഉത്തർപ്രദേശ് ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിൽ നിന്നുള്ള മരുന്ന് സാമ്പിളുകളിൽ മായം കണ്ടെത്തിയിരുന്നു. ഈ മാസമാണ് ഇത് കണ്ടെത്തിയത്. തുടർന്ന് സിഡിഎസ്‌സിഒ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ഫാർമസ്യൂട്ടിക്കൽ സ്ഥാപനമാണിത്.

2022 ഡിസംബറിൽ ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയവുമായി ചുമയുടെ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു.

Karma News Network

Recent Posts

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

4 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

6 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

32 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

47 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago