topnews

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, പിടിയിലായത് ദമ്പതികള്‍

കണ്ണൂര്‍: ദമ്പതികളുടെ പക്കല്‍ നിന്നും എംഡിഎംഎ പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയില്‍ മുഴപ്പിലങ്ങാട് തോട്ടന്റവിട ഹൗസില്‍ അഫ്‌സല്‍ (33), ഭാര്യ ബല്‍ക്കീസ് ചരിയ (31) എന്നിവരാണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ നഗരത്തില്‍ തെക്കിബസാറില്‍ നിന്നുമാണ് സംഘത്തെ പോലീസ് പിടികൂടിയത്.

പ്രതികളില്‍നിന്ന് 1.95 കിലോ എം.ഡി.എം.എ, 67ഗ്രാം ബ്രൗണ്‍ഷുഗര്‍, ഏഴര ഗ്രാം ഒപിയം എന്നിവ പിടിച്ചെടുത്തു. വിപണിയില്‍ രണ്ടു കോടി രൂപക്ക് മുകളില്‍ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്. വളരെ തന്ത്രപരമായിട്ടാണ് ഇവര്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. ബംഗളൂരുവില്‍ നിന്ന് ബസുവഴി കൊറിയര്‍ സര്‍വിസിലൂടെ പാര്‍സലായി മയക്കുമരുന്നുകള്‍ നഗരത്തില്‍ എത്തിക്കുകയായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ കുറച്ച് നാളുകളായി പോലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. തെക്കിബസാറിലെ ഒരു കൊറിയര്‍ സര്‍വിസില്‍ പാര്‍സലായി എത്തിയ മയക്കുമരുന്ന് കൈപ്പറ്റി മടങ്ങുന്നതിനിടെയാണ് ബല്‍ക്കീസിനെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്.

ആവശ്യക്കാരും വില്‍പന നടത്തുന്നവരും പരസ്പരം കാണാതെയുള്ള വിപണനമാണ് ഇവര്‍ നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡില്‍ എം.ഡി.എം.എ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് ഇരുവരും ചേര്‍ന്നാണെന്ന് ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ സമ്മതിച്ചു.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

20 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

35 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

50 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago