Premium

കപ്പിള്‍സ് കഫേ’യ്ക്ക് നേരേ കല്ലേറ്, നാട്ടുകാർ ചേർന്ന് പൂട്ടിച്ചു

കമിതാക്കള്‍ക്ക് സ്വകാര്യമായി സല്ലപിക്കാൻ തലസ്ഥാനത്ത് തുടങ്ങിയ ‘കപ്പിള്‍സ് കഫേ’യ്ക്ക് നേരേ കല്ലേറ്. കഴിഞ്ഞദിവസം രാത്രിയാണ് ബൈക്കുകളിലെത്തിയ നാലംഗസംഘം കപ്പിള്‍സ് കഫേ പ്രവര്‍ത്തിക്കുന്ന വീടിന് നേരേ കല്ലെറിഞ്ഞത് .ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

ഈ കഴിഞ്ഞ നാളിൽ കപ്പിള്‍സ് കഫേ യെ കുറിച്ച് ഞങ്ങൾ ഒരു വാർത്ത ഞങ്ങൾ പുറത്തു വിട്ടിരുന്നു കപ്പിള്‍സ് കഫെ എന്ന സ്ഥാപനം പ്രദേശത്തെ നാട്ടുകാർക്ക് തന്നെ തലവേദനയാണ്. രാത്രിയെന്നോ പകൽ എന്നോ നോക്കാതെ നടത്തപെടുന്ന ഈ കപ്പിള്‍സ് കഫേ യിൽ ജോഡികൾ ആയി എത്തുന്നവർക്ക് രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാൻ പത്ത് ക്യാബിനുകളും കൂടെ ഒരു ചോക്ലേറ്റ് ഷെക്കിന് 300 രൂപയുമാണ് ഈടാക്കുന്നത് . ഇതിനെതിരെ പരാതിയുമായി എത്തിയ പരിസരവാസികൾക്ക് നേരെ കപ്പിള്‍സ് കഫേ ഉടമയും പ്രാവച്ചമ്പലം സ്വദേശിയായ വിപിന്‍ മോഹൻ ഭീഷണിയുമായി രംഗത്ത്‌ എത്തിയിരുന്നു, പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിലടക്കം ഏറെ കോളിളക്കകം ഉണ്ടാക്കിയ തിരുവനന്തപുരത്തെ ‘കപ്പിള്‍സ് കഫേ’യ്ക്ക് നേരേ കല്ലേറ് ഉണ്ടായിരിക്കുന്നത്.

വിപിനും കുടുംബവും താമസിക്കുന്ന വീടിന്റെ മുകള്‍നിലയിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചത്. പഴയ ഇന്റര്‍നെറ്റ് കഫേകളുടെ മാതൃകയില്‍ കാബിനുകളാക്കിയാണ് കഫേ രൂപകല്‍പ്പന ചെയ്തിരുന്നത്. ഇതിന്റെ റീലുകള്‍ ഇന്‍സ്റ്റഗ്രാമിലടക്കം ശ്രദ്ധനേടിയിരുന്നു. അതേസമയം, സ്ഥാപനത്തിനെതിരേ സമീപവാസികളില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നു.

കമിതാക്കള്‍ക്ക് ഒന്നിച്ചിരിക്കാനൊരിടം എന്ന ആശയത്തിലാണ് സ്ഥാപനം തുടങ്ങിയതെന്നാണ് ഉടമ പറയുന്നത്. എന്നാല്‍, നാട്ടുകാര്‍ക്ക് ഇത് അംഗീകരിക്കാന്‍ പറ്റിയില്ലെന്നും ‘കപ്പിള്‍സ്’ വന്നുതുടങ്ങിയപ്പോള്‍ സദാചാരം പറഞ്ഞ് നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയെന്നും ഇദ്ദേഹം പറയുന്നു. അങ്ങനെ സ്ഥാപനം പൂട്ടേണ്ടിവന്നെന്നും വിപിന്‍ പറഞ്ഞു. ഇതിനിടെയാണ് സ്ഥാപനത്തിന് നേരേ കല്ലേറും ഉണ്ടായത്.

കല്ലേറില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കല്ലേറ് നടന്നതിന്റെ സമീപത്തെ മുറിയിലാണ് വിപിനും ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയും കിടന്നുറങ്ങിയിരുന്നത്. സംഭവത്തില്‍ സ്ഥാപനമുടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറി. നരുവാംമൂട് പോലീസ് നാലുപേരെ പ്രതിചേര്‍ത്ത് അന്വേഷണം ആരംഭിച്ചു.അതേസമയമ ഈ കഫേ യെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ …

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

5 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago