Business

മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, കൂടുതൽ കുറ്റങ്ങൾ ചുമത്തി.

 

ന്യൂഡല്‍ഹി/ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്ത കന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി. സുബൈറിനെ കോടതി പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് സുബൈര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.

ആള്‍ട്ട് ന്യൂസ് സ്ഥാപകനായ മുഹമ്മദ് സുബൈറിന് എതിരെ പുതിയ ചാര്‍ജുകള്‍ ഡല്‍ഹി പൊലീസ് ചേര്‍ത്തിട്ടുണ്ട്. തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്. ക്രിമിനല്‍ ഗുഢാലോചന, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് സുബൈറിന് എതിരെ പുതുതായി ചുമത്തിയിട്ടുള്ളത്.

ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ പുതുതായി കൂട്ടിച്ചേ ര്‍ത്തത്. വിദേശ സംഭാവനാ ചട്ടത്തിന്റെ മുപ്പത്തിയഞ്ചാം വകുപ്പു പ്രകാരമുള്ള കുറ്റവും ചേര്‍ത്തിട്ടുണ്ട്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണി ത്.വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് എതിരായ എഫ്‌സിആര്‍എ നിയമം സെക്ഷന്‍ 35ഉം സുബൈറിന് എതിരെ ചുമത്തി. ഇതോടെ, സുബൈറിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുമെന്ന് ഏതാണ്ട് ഉറപ്പായി.

ജൂണ്‍ 27നാണ് മതവലികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് സുബൈറി നെ അറസ്റ്റ് ചെയ്തത്. 2018ലെ ട്വീറ്റിന് എതിരെയായിരുന്നു പരാതി. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് സുബൈറിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുന്നത്. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു. സുബൈറിനെ റിമാന്‍ഡ് ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. അതേസമയം സുബൈര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.

 

Karma News Network

Recent Posts

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

2 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

9 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

21 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

54 mins ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

1 hour ago