ചെന്നൈ . കള്ളപ്പണക്കേസില്‍ ഇഡിയുടെ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. എട്ട് ദിവസം സെന്തില്‍ ബാലാജിയെ ഇഡിക്ക് കസ്റ്റഡിയില്‍ വെക്കാമെന്ന് പറഞ്ഞ കോടതി, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെന്തില്‍ ബാലാജിക്ക് ചികിത്സ തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ ഇഡിക്ക് ചോദ്യം ചെയ്യാം. സെന്തില്‍ ബാലാജിയുടെ സുരക്ഷ കേന്ദ്ര സേനക്ക് ഏറ്റെടുക്കാമെന്നും കോടതി പറഞ്ഞു. നിലവില്‍ ജയില്‍ വകുപ്പിനാണ് സെന്തില്‍ ബാലാജിയുടെ സുരക്ഷാ ചുമതല. ഈ മാസം 23 ന് വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്. അന്ന് സെന്തില്‍ ബാലാജിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരാക്കണം – കോടതി പറഞ്ഞു..
ബുധനാഴ്ച പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ജയലളിത സര്‍ക്കാരില്‍ 2011-16 കാലയളവില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം ഭാര്യയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിക്കുകയാണ് ഉണ്ടായത്. സെന്തില്‍ ബാലാജിയുടെ രക്തധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…