topnews

വിമാനത്താവളത്തിൽ മുസ്ളീങ്ങൾക്ക് നിസ്കാര മുറി വേണം, ഹർജിക്കാരന് കോടതിയുടെ രൂക്ഷ വിമർശനം

വിമാനത്താവളത്തിൽ നിസ്കരിക്കാൻ മുറി വേണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി ഹർ‌ജിക്കാരനെ നിശിതമായി വിമർശിച്ചു. നിങ്ങൾക്ക് ആരാധനാലയങ്ങലും മസ്ജിദും ഇല്ലേ.. അവിടെ പോയി ആരാധിക്കൂ എന്ന് ഗുവാഹത്തി ഹൈക്കോടതി ഹരജിക്കാരനോട് പറഞ്ഞു. വിമാനത്താവളത്തിൽ പ്രാർത്ഥനാമുറി വേണമെന്ന പൊതുതാൽപര്യ ഹർജിചീഫ് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് സുസ്മിത ഫുകാൻ ഖൗണ്ടും അടങ്ങുന്ന ബെഞ്ച് പരിഗണിക്കുകയായിരുന്നു.എന്നാൽ നമസ്‌കാരത്തിന് നിശ്ചിത സമയമുണ്ടെന്നും ചിലപ്പോൾ പുറത്ത് പള്ളിയിൽ പോയി നിസ്കരിക്കുന്ന സമയത്ത് വിമാനം പോകും എന്നും ഹരജിക്കാരൻ വാദിച്ചു.എന്നാൽ നിങ്ങൾ പോയി പ്രാർത്ഥനയുടെ സമയം കണക്കിലെടുത്ത് വിമാനങ്ങൾ ബുക്ക് ചെയ്യാമെന്ന് സിജെ മേത്ത മറുപടി നൽകി.

വിമാനത്താവളത്തിൽ സ്‌മോക്കിംഗ് സോണുകളും സ്‌പാകളും ഭക്ഷണശാലകൾ സ്ഥാപിക്കുന്നതിന് പോലും നിയമങ്ങളുമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. അതുകൊണ്ട് നിസ്കരിക്കാനും മുറി വേണം എന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.എന്നാൽ, പൊതുജനങ്ങളുടെ ഉപദ്രവം തടയുന്നതിനാണ് പ്രത്യേക സ്‌മോക്കിംഗ് സോണുകളെന്നും ഇത് മറ്റുള്ളവരുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും കോടതി പ്രതികരിച്ചു.അതുപോലെ, റെസ്റ്റോറന്റുകൾ തുറക്കുന്നത് വിമാനത്താവളങ്ങളുടെ വാണിജ്യപരമായ നിലനിൽപ്പിന് വേണ്ടിയാണെന്ന് ബെഞ്ച് അടിവരയിട്ടു. “അത് വാണിജ്യ പ്രവർത്തനങ്ങളാണ്. അവർ ചെയ്യും. എന്നാൽ പ്രാർത്ഥന ഒരു വാണിജ്യ പ്രവർത്തനമല്ല എന്നും കോടതി പറഞ്ഞു.

ഈ ഹരജി എതിർ കക്ഷികൾക്ക് നോട്ടീസ് പൊലും നല്കാതെ തള്ളും എന്നും ഇനി എന്തേലും പറയാൻ ഉണ്ടോ എന്നും ഹൈക്കോടതി ഹരജിക്കാരനോട് ചോദിക്കുകയായിരുന്നു. ഒരു കാരണവശാലും ഈ ഹരജി പരിഹണിക്കാൻ ആകില്ല. നോട്ടീസും അയക്കില്ല എന്നും ഹൈക്കോടതി കർശനമായി പറഞ്ഞു. ഭരണഘടനയുടെ 25മത് വകുപ്പ് അനുസരിച്ച് വിമാനത്താവളത്തിൽ നിസ്കരിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കണം എന്നും മുസ്ളീം മത വിശ്വാസികളുടെ മൗലീകമായ അവകാശം എന്നും ഹരജിക്കാരൻ വാദിച്ചപ്പോൾ ഹൈക്കോടതി അതും തള്ളുകയായിരുന്നു

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം അത്തരമൊരു അവകാശം ഉറപ്പുനൽകുന്നുണ്ടോയെന്ന് ഹരജിക്കാരനോട് ചോദിച്ച് ഗുവാഹത്തി വിമാനത്താവളത്തിൽ ഒരു പ്രത്യേക സമൂഹത്തിന് ഒരു പ്രത്യേക സമുദായത്തിന് ഒരു പ്രാർത്ഥനാമുറി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനും വിയോജിപ്പ് പറയുകയായിരുന്നു.മുസ്ലീം സമുദായത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ ഹരജിക്കാരന്റെ നടപടിയിൽ ഒരു പ്രത്യേക മതത്തിന്‌ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനാണ്‌ പ്രാർഥനാ മുറി എന്നും ഇത് അനുവദിക്കാൻ ആകില്ലെന്നും കോടതി പറയുകയായിരുന്നു.മുസ്ളീം മതത്തിനായുള്ള ഹരജിക്കാരന്റെ പരാമർശത്തെ പരാമർശിച്ച് ഒരു പ്രത്യേക സമുദായത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് പ്രാർത്ഥനാമുറിയെന്ന കാരണം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകാൻ ബെഞ്ച് വിസമ്മതിച്ചു.

തുടർന്ന് പ്രാർത്ഥനാമുറി എല്ലാ സമുദായങ്ങൾക്കും ഉപയോഗിക്കാമെന്നും ഡൽഹി വിമാനത്താവളം ഉൾപ്പെടെ നിരവധി വിമാനത്താവളങ്ങളിൽ പ്രത്യേക പൂജാമുറി നൽകിയിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു.ഭരണഘടനയുടെ 25, 30 വകുപ്പുകൾ പ്രകാരം പൂജാമുറി സ്ഥാപിക്കുന്നത് സംരക്ഷിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു.ഇതിനു മറുപടിയായി ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മേത്ത, ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം അത്തരമൊരു അവകാശം ഉറപ്പുനൽകുന്നുണ്ടോയെന്ന് ഹർജിക്കാരനോട് ചോദിച്ചു.ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഇന്ത്യയിലെ എല്ലാ ആളുകൾക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഇന്ത്യയിലെ എല്ലാ വ്യക്തികളും പൊതു ക്രമം, ധാർമ്മികത, ആരോഗ്യം, മറ്റ് വ്യവസ്ഥകൾ എന്നിവയ്ക്ക് വിധേയരാണെന്ന് ഇത് നൽകുന്നു. എല്ലാ പൗരന്മാർക്കും മനസ്സാക്ഷി സ്വാതന്ത്ര്യത്തിന് തുല്യ അവകാശമുണ്ടെന്നും സ്വതന്ത്രമായി മതം ഏറ്റുപറയാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്.

എല്ലാ പൊതു സ്ഥാപനങ്ങളിലും ഒരു പ്രാർത്ഥനാ മുറി ഉണ്ടായിരിക്കണം എന്ന് ആർട്ടിക്കിൾ 25 ഏതൊരു പൗരനും എവിടെയാണ് അവകാശം നൽകുന്നത്?ഒരു പ്രത്യേക വിമാനത്താവളത്തിലോ ഏതാനും വിമാനത്താവളങ്ങളിലോ സർക്കാർ ഇത്തരമൊരു പ്രാർത്ഥനാമുറി നിർമ്മിച്ചത് എവിടെയാണ്‌. വിമാനത്താവലങ്ങളിൽ ഒരു മതക്കാർക്കായി പ്രാർഥനാ മുറികൾ നടത്തുന്നതിനും മറ്റും എതിരേ രൂക്ഷ വിമർശനം കോടതി നടത്തി.എല്ലാ പൊതുസ്ഥാപനങ്ങളിലും പ്രാർത്ഥനാമുറി നിർമ്മിക്കണമെന്ന് അവകാശപ്പെടാൻ ഓരോ പൗരനും അവകാശം നൽകുമോ?എങ്കിൽ വിമാനത്താവളങ്ങൾ മാത്രം, എന്തുകൊണ്ട്?അതൊരു മൗലികാവകാശമാണോ? നിങ്ങൾക്ക് ആരാധനാലയങ്ങളുണ്ട്; അവിടെ പോയി ആരാധിക്കുക എന്നും മുസ്ളീം മതക്കാരനായ ഹരജിക്കാരനോട് ഹൈക്കോടതി പറഞ്ഞു

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

41 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

48 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago