kerala

അടിവസ്ത്രത്തിനുള്ളിൽ സര്‍ജിക്കൽ ബ്ലേഡ്, ദേഹപരിശോധന നടത്താതെ പ്രതിയെ ഹാജരാക്കിയ പോലീസിന് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

വലിയതുറ . അടിവസ്ത്രത്തിനുള്ളിൽ സര്‍ജിക്കൽ ബ്ലേഡുമായി പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സംഭവത്തിൽ പോലീസിന് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. ദേഹപരിശോധന നടത്താതെ പോക്സോ കേസിലെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ആണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- 2 പോലീസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ആണ് നോട്ടീസ്. ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നിൽ വെച്ച് പോക്സോ കേസിലെ പ്രതിയായ 15 വയസുകാരൻ പരാക്രമം നടത്തുന്നത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിൽ വലിയതുറ പോലീസിന് വലിയ വീഴ്ച വരുത്തുകയായിരുന്നു.

15 കാരനായ പോക്സോ കേസിലെ പ്രതിയെ ദേഹപരിശോധന നടത്താതെയാണ് പോലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തതാണ് മജിസ്ട്രേറ്റിന് മുന്നിൽ വെച്ച് 15 കാരൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. പ്രതിയെ ഹാജരാക്കിയ ശേഷം പോലീസുകാർ മജിസ്ട്രേറ്റിന്‍റെ ചേമ്പറിന് പുറത്തേക്ക് പോയി. ചേമ്പറിൽ മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയുടെ അമ്മയുമുണ്ടായിരുന്നു. ജഡ്ജ് അമ്മയുമായി സംസാരിക്കുന്നതിനിടെയാണ് പതിനഞ്ചുകാരന്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലേഡ് എടുത്ത് കൈ രണ്ടുപ്രാവശ്യം വരയുന്നത്. അമ്മയുടെ ബഹളം കേട്ടെത്തിയാണ് പോലീസ് ചേമ്പറിനുള്ളിൽ കയറി ആയുധം തട്ടി നിലത്തിടുന്നത്.

ഈ സംഭവത്തെ കുറിച്ച് സി ജെ എമ്മിന് മജിസ്ട്രേറ്റ് റിപ്പോർട്ട് നൽകിയിരുന്നു. കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ ആശുപത്രിക്കുള്ളിൽ കുത്തികൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് മജിസ്ട്രേറ്റിന് മുന്നിലും സമാന സ്വഭാവമുള്ള സംഭവം അരങ്ങേറുന്നത്. ദേഹപരിശോധന നടത്താതെ പ്രതിയെ എത്തിച്ചതിലെ വീഴ്ച ചൂണ്ടികാട്ടി ജെഎഫ്എംസി-രണ്ട് കോടതി വലിയതുറ എസ്എച്ച്ഒക്ക് വിശദീകരണ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Karma News Network

Recent Posts

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

1 min ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

41 mins ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

1 hour ago

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

2 hours ago

ചാനൽ ചർച്ചയിൽ പോയിരുന്ന് സഹ പാനലിസ്റ്റിനെ തെമ്മാടി എന്ന് വിളിക്കുന്നത് എന്ത്‌ സംസ്കാരം? ഷമ മുഹമ്മദിനെതിരെ അഞ്ജു പാർവതി പ്രഭീഷ്

ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം…

2 hours ago

മഹിമ നമ്പ്യാരോട് പ്രണയം, വെളിപ്പെടുത്തലുമായി ആറാട്ടണ്ണൻ

സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ…

3 hours ago