topnews

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം 25; ആകെ മരണം 2022

സംസ്ഥാനത്ത് ഇന്ന് 25 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുരം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന്‍ (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കല്‍ സ്വദേശിനി സരോജിനി (65), പാച്ചല്ലൂര്‍ സ്വദേശി ശിശുപാലന്‍ (61), കൊല്ലം വടക്കുഭാഗം സ്വദേശി നസീറത്ത് (47), ആലപ്പുഴ അവാളുകുന്ന് സ്വദേശി ശശിധരന്‍ പിള്ള (75), വിയ്യപുരം സ്വദേശി ജോണ്‍ ചാണ്ടി (65), ആലപ്പുഴ സ്വദേശിനി നസീമ (66), കായംകുളം സ്വദേശിനി തങ്കമ്മ (80), മുഹമ്മ സ്വദേശി സതീശന്‍ (60), കോട്ടയം ചങ്ങനാശേരി സ്വദേശി സദാശിവന്‍ (59), കോട്ടയം സ്വദേശി ബിജു മാത്യു (54),

തൃശൂര്‍ നടത്തറ സ്വദേശി എം.പി. ആന്റണി (80), പാലക്കാട് പിറയിരി സ്വദേശി ഷാഹുല്‍ ഹമീദ് (58), ലക്കിടി സ്വദേശി ബാലകൃഷ്ണന്‍ (85), പുഞ്ചപാടം സ്വദേശി കുഞ്ഞിരാമന്‍ (74), മലപ്പുറം മഞ്ചേരി സ്വദേശി സെയ്ദാലിക്കുട്ടി (63), കാക്കോവ് സ്വദേശി ബഷീര്‍ (43), കോഴിക്കോട് കുറവന്‍ തുരുത്തി സ്വദേശി അഹമ്മദ് ഹാജി (75), നരികുനി സ്വദേശി ടി.പി. അബ്ദുള്ളകുട്ടി (84), വിലുപിള്ളി സ്വദേശി മൊയ്ദു (65), വെസ്റ്റ് ഹില്‍ സ്വദേശി കെ. രവീന്ദ്രനാഥ് (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2022 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1846 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Karma News Editorial

Recent Posts

തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…

16 mins ago

കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി…

29 mins ago

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

56 mins ago

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

1 hour ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

2 hours ago

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

2 hours ago