topnews

ഫെയ്‌സ്ബുക്കില്‍ വീഡിയോ വ്യക്തമായി കാണാന്‍ സാധിക്കാത്തതിന്റെ കാരണം ഇത്

കോവിഡ് 19 മൂലം പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലൊട്ടാകെ 21 ദിനസത്തേന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്റര്‍നെറ്റ് ഉപയോഗം രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണം അനുഭവപ്പെടുന്ന നെറ്റ്വര്‍ക്ക് തിരക്ക് പരിഹരിക്കുന്നതിന് സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സ്, ഇ-കോമേഴ്സ് കമ്പനിയായ ആമസോണ്‍, യൂട്യൂബ് എന്നിവ അതാത് പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ കണ്ടന്റിന്റെ ക്വാളിറ്റി കുറച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സ്ട്രീം ചെയ്യാന്‍ കഴിയുന്ന കണ്ടന്റിന്റെ ബിറ്റ്‌റേറ്റ് കുറച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക, രാജ്യത്ത് ഇന്റർനെറ്റുകൾക്ക് എല്ലാം ഇപ്പോൾ സ്പീഡ് കുറവാണ്‌. കമ്പിനികൾ വാദാനം ചെയ്യുന്നതിന്റെ പത്തിൽ ഒന്നു പോലും സ്പീഡ് ഇല്ല. വലിയ വീഡിയോ ഫയലുകൾ ലോഡായി വരില്ല. അതിനാൽ തന്നെ ഇപ്പോൾ ഫേസ്ബുക്ക്, യു.ടുബ് വീഡിയോകൾക്ക് പലതിനും വ്യക്തത കുറവുണ്ടാകും. സ്പീഡ് കുറഞ്ഞ നെറ്റിലും ലോഡാകുന്ന വിധത്തിൽ വീഡിയോകൾ ഫേസ്ബുക്കും യു.ടുബും ക്രമീകരിച്ചിരിക്കുന്നു. ഈ സന്ദേശം എത്താത്തവരിലേക്കും ഇറ്റർനെറ്റ് ഉപയോഗിക്കുന്നവരിലേക്കും ഷേർ ചെയ്യുക

ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചറിലെ തിരക്ക് കൈകാര്യം ചെയ്യാനായാണ് ഈ നീക്കം എന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയില്‍ കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക അകലം സൂക്ഷിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയാണ് ഇത് സോഷ്യല്‍ മീഡിയ/വീഡിയോ കണ്ടന്റ് പ്ലാറ്റ്ഫോമുകളുടെ വര്‍ധിച്ച രീതിയിലുള്ള ഉപയോഗത്തിനാണ് വഴി വെയ്ക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് ടെക് കമ്പനികള്‍ ഇന്റര്‍നെറ്റ് ട്രാഫിക് ഒഴിവാക്കാന്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളിലിരിക്കുന്നവര്‍ വന്‍തോതില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും വീട്ടില്‍ ഇരുന്ന് കംപ്യൂട്ടര്‍ അല്ലെങ്കില്‍ സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ചുള്ള വര്‍ക്ക് അറ്റ് ഹോം വ്യാപകമായതും ഇന്റര്‍നെറ്റ് സേവനദാതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. നേരത്തെ എച്ച്ഡി സേവനം തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ഓണ്‍ലൈന്‍ വീഡിയോ സേവനദാതാക്കളോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ ടെലികോം സേവനദാതാക്കള്‍ സമീപിച്ചിരുന്നു.

നേരത്തെ ഇന്ത്യയില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ വീഡിയോ ക്വാളിറ്റി കുറച്ചിരുന്നു. മുപ്പത് ദിവസത്തേക്ക് ട്രാഫിക് 25% കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ ക്വാളിറ്റി കുറച്ചത്. സെല്ലുലാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (COAI) നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍, പ്രൈം വീഡിയോ, യൂട്യൂബ് എന്നിവയോട് ഇന്റര്‍നെറ്റ് ട്രാഫിക് നിയന്ത്രിക്കാനായി വീഡിയോ ക്വാളിറ്റി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Karma News Network

Recent Posts

എസ്എന്‍സി ലാവ്ലിന്‍ കേസ്, സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍…

34 mins ago

കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര…

1 hour ago

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

9 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

10 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

11 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

11 hours ago