topnews

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ യൂറോപ്യൻ യൂണിയന്റെ സഹായം ഇന്ന് ഇന്ത്യയിലെത്തും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വെന്റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും. 223 വെന്റിലേറ്ററുകളും 55,000 കുപ്പി റെംഡെസിവർ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമാണ് എത്തുക. ജർമനി, പോർച്ചുഗൽ, നെതർലന്റ് എന്നീ രാജ്യങ്ങളാണ് സഹായമെത്തിക്കുന്നത്. അമേരിക്ക, റഷ്യ, ബ്രിട്ടൺ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് മഹാമാരിക്കാലത്ത് സഹായമെത്തിക്കുന്നത്.

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഓക്സിജന്‍ കോണ്‍സന്ട്രേറ്ററുകളും സിലിണ്ടറുകളും വെന്‍റിലേറ്ററുകളുമായി മധ്യേഷ്യന്‍ രാജ്യങ്ങലും ഇന്ത്യയെ സഹായിക്കുന്നുണ്ട്. ഖത്തര്‍ 200 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 40 വെന്‍റിലേറ്ററുകള്‍, 4300 റെംഡെസെവിര്‍ മരുന്നുകളെന്നിവയാണ് എത്തിച്ചത്. നിലവിൽ ഖസാക്കിസ്ഥാനിൽ നിന്ന് 5.6 മില്ല്യൺ മാസ്‌കുകൾ ഇന്ന് ഇന്ത്യയിലെത്തികഴിഞ്ഞു. ഖത്തറില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നേരിട്ടുപോയി ശേഖരിച്ചാണ് ഇന്ത്യയിലെത്തിച്ചത്.

ഇന്നലെ ദക്ഷിണ കൊറിയ പതിനായിരം റാപ്പിഡ് കൊറോണ ടെസ്റ്റ് കിറ്റുകളെത്തിച്ച് സഹായം നല്‍കി.ഇവയ്ക്കൊപ്പം മൂന്ന് പ്രത്യേക വിമാനങ്ങളിലായി 100 ഓക്സിജന്‍ കോണ്‍സന്ട്രേറ്ററുകള്‍, 10 വെന്‍റിലേറ്ററുകള്‍, 100 പ്രഷര്‍ ഉപകരണങ്ങള്‍, 10,000 പരിശോധനാ കിറ്റുകളെന്നിവയും എത്തുമെന്ന് ദക്ഷിണകൊറിയന്‍ അംബാസഡര്‍ അറിയിച്ചു.

Karma News Editorial

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

10 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

44 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago