topnews

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 47,905 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 547 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ ആകെ എണ്ണം 1.28 ലക്ഷം പിന്നിട്ടു. ആകെ പോസിറ്റീവ് കേസുകള്‍ 87,28,795 ആയി. കൃത്യമായി 1,28,688 പേരാണ് കോവിഡ് സ്ഥിരീകരിച്ച ശേഷം രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. 4,84,547 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇത് ആകെ രോഗികളുടെ 5.63 ശതമാനമാണ്. 80,66,501 പേര്‍ ഇതുവരെ രോഗമുക്തരായി. 92.89 ശതമാനമാണ് രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 17,36,329 പേരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 84,627 എണ്ണം സജീവ കേസുകളാണ്.
തൊട്ടുപ്പിനാലെ കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ്. 24 മണിക്കൂറിനിടെ 7,809 പേര്‍ രോഗമുക്തി നേടുകയും 122 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ആകെ രോഗമുക്തരുടെ എണ്ണം 81,15,580 ആയി. 92.44 ശതമാനമാണ് രോഗമുക്തി നിരക്കെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയില്‍ 858 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,175 പേര്‍ രോഗമുക്തി നേടുകയും 19 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 2,67,604 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 2,41,975 പേര്‍ രോഗമുക്തി നേടുകയും 10,522 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. 11,531 സജീവ കേസുകളാണ് മുംബൈയില്‍ ഇപ്പോഴുള്ളതെന്നും ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ 2,112 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,347 പേര്‍ രോഗമുക്തി നേടുകയും 25 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇവിടെ ഇതുവരെ 7,52,521 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,22,686 പേര്‍ രോഗമുക്തി നേടി. ഇതിനോടകം 11,440 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതെന്നും സംസ്ഥാനത്ത് 18,395 സജീവകേസുകളുണ്ടെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

Karma News Editorial

Recent Posts

പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…

27 mins ago

മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…

35 mins ago

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

1 hour ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

1 hour ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

1 hour ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

2 hours ago