national

അടുത്ത 10-12 ദിവസം കോവിഡ് ബാധിരുടെ എണ്ണം ഉയരും

ഡൽഹി : അടുത്ത 10-12 ദിവസം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന് റിപ്പോർട്ട്. അതിന് ശേഷം കുറയും. ചില പ്രദേശങ്ങളില്‍ പതിവായി കോവിഡ് ബാധിതര്‍ ഉണ്ടാകുന്ന രീതിയിലേക്ക് രോഗം മാറുന്നതെന്നും വിദഗ്ദ്ധര്‍ നിരീക്ഷിച്ചു. ഒമൈക്രോണിന്റെ ഉപ വകഭേദമായ എക് സ് ബി ബി .1.16 ആണ് നിലവില്‍ കോവിഡ് രോഗികളുടെ വര്‍ദ്ധനവിന് കാരണം.

അതിനിടെ പുതുതായി 16 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ദല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ 2 പേര്‍ വീതവും ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണവും ആണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ സംഖ്യ 5,31,016 ആയി ഉയര്‍ന്നു. കേരളത്തില്‍ നേരത്തേ ഉണ്ടായ അഞ്ച് മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗികള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്.
രാജ്യത്തുടനീളം രോഗികള്‍ വര്‍ദ്ധിച്ചതിനാല്‍ ആശുപത്രികളിലെ തയ്യാറെടുപ്പ് വിലയിരുത്താന്‍, ആരോഗ്യ മന്ത്രാലയം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യവ്യാപകമായി മോക്ക് ഡ്രില്ലുകള്‍ നടത്തുകയുണ്ടായി. ഇന്ത്യയില്‍ 7,830 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതായി ബുധനാഴ്ച സ്ഥിരീകരിച്ചത്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

38 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

1 hour ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

1 hour ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago