topnews

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്​; ആകെ ചികിത്സയിലുള്ളത്​ 2112 പേര്‍

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരിച്ചു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹറിന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി- 5, ഉത്തര്‍പ്രദേശ്- 5, കര്‍ണാടക- 4, ബിഹാര്‍- 2, രാജസ്ഥാന്‍- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചല്‍ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചല്‍ പ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. കൂടാതെ 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

27.06.20ന് തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ തങ്കപ്പന്‍ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ 23 പേരുടെയും( തൃശൂര്‍-1), തൃശൂര്‍ ജില്ലയില്‍ 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം-1), കോട്ടയം ജില്ലകളില്‍ 6 പേരുടെ വീതവും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2304 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

Karma News Network

Recent Posts

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

7 mins ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

43 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

1 hour ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

2 hours ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

3 hours ago

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

3 hours ago