national

സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചു: കോവിഡ് ബാധിച്ച ഡോക്ടർ മരണത്തിന് കീഴടങ്ങി

ബെംഗളൂരു: കോവിഡ് മഹാമാരിക്ക് മുന്നിൽ മരണം വരെ പോരാടുമെന്നുറച്ച മുന്നണി പോരാളികളാണ് ഡോക്ടർമാരും നഴ്സുമാരും. എന്നാൽ ഇവർക്ക് ചികിത്സ നിഷേധിക്കുന്നത് എത്രയോ ക്രൂരമാണ്. തങ്ങളുടെ അവസാന ശ്വാസം വരെ കോവിഡിന് മുന്നിൽ നെഞ്ചുംവിരിച്ച് നിൽക്കുമെന്ന് ഉറപ്പിച്ചവരാണ് ഈ ഡോക്ടർമാർ. ബെം​ഗലൂരുവിൽ നിന്നാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത പുറത്തുവരുന്നത്. കോവിഡ് വാർഡിൽ ജോലിചെയ്ത് രോ​ഗ ബാധിതനായ ഡോക്ടർക്ക് ചികിത്സ നിഷേധിച്ചത് മൂന്നു സ്വകാര്യ ആശുപത്രികളാണ്. രാമനഗര ജില്ലയിലെ കനകപുര താലൂക്കിൽ ചിക്കമുദവാഡി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ എസ്.ടി.മഞ്ജുനാഥിനാണു ചികിത്സ നിഷേധിച്ചത്. പിന്നീട് ബെംഗളൂരു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴേക്കും ഇദ്ദേഹം മരിച്ചു.

ഡോ. മഞ്ജുനാഥിനെ കടുത്ത പനിയും ശ്വാസംമുട്ടലും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോ​ഗലക്ഷണങ്ങൾ കാണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്ന് ബന്ധുകൂടിയായ ഡോ.നാഗേന്ദ്ര കുമാർ പറഞ്ഞു. ജൂൺ 25നാണു മഞ്ജുനാഥിനെ ആദ്യമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ പ്രവേശനകവാടത്തിൽ കുത്തിയിരിപ്പു സമരം നടത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സ നൽകിയത്. ഇടയ്ക്കു നില മെച്ചപ്പെട്ടിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ജൂലൈ 9ന് ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിലാക്കിയെന്നും നാഗേന്ദ്ര വ്യക്തമാക്കി.

ഡോക്ടർ ആയിട്ടുപോലും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽ‌കിയില്ലെന്നത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കോവിഡ് പരിശോധനാഫലം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണു ചികിത്സ നിഷേധിച്ചതെന്നും നാഗേന്ദ്ര പറഞ്ഞു. മഞ്ജുനാഥിന്റെ ശ്വാസകോശം വികസിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ ‘പ്രോൺ പൊസിഷനിൽ’ കിടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇതിനായി ഫിസിയോ തെറപ്പിസ്റ്റിന്റെ സേവനം തേടിയിരുന്നു. എന്നാൽ കോവിഡ് ഐസിയുവിൽ പ്രവേശിക്കാനോ പിപിഇ കിറ്റ് ധരിക്കാനോ ഫിസിയോ തെറപ്പിസ്റ്റ് തയാറായില്ല.

തുടർന്നു സ്വകാര്യ തെറപ്പിസ്റ്റിന്റെ സേവനം തേടുകയായിരുന്നു. ഈ പ്രക്രിയകൾക്കൊക്കെ വളരെയധികം കാലതാമസം നേരിട്ടു. ഒരു പക്ഷേ സമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ജുനാഥിന്റെ കുടുംബത്തിൽ അഞ്ചുപേർക്കാണു കോവിഡ് ബാധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയായ ദന്ത ഡോക്ടർ, 14 വയസ്സുള്ള മകൻ എന്നിവരും രോ​ഗബാധിതരാണ്. ഡോക്ടർമാരായതിനാലാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതെന്നു നാഗേന്ദ്ര സങ്കടത്തോടെ പറഞ്ഞു. ഒരു പക്ഷേ കോവിഡ് പോരാളികളോട് സ്വകാര്യ ആശുപത്രികൾ കാണിക്കുന്ന ഇത്തരം നെറികേട് ഒരിക്കലും നീതികരിക്കാൻ പറ്റാത്തതാണ്.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

35 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

46 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago