topnews

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞാല്‍ ആശുപത്രി രേഖകള്‍ അനുസരിച്ച് ചികിത്സാ കാലയളവില്‍ കാഷ്വല്‍ അവധി നല്‍കും.

മൂന്നുമാസത്തിനകം കൊവിഡ് ബാധിതരായ ജീവനക്കാര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. അത്തരം ജീവനക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫിസില്‍ എത്തണമെന്നാണ് നിര്‍ദേശം. അതേസമയം അവധി ദുരുപയോഗം ചെയ്താന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കോവിഡ് ഭേദമായവര്‍ പത്ത് ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കില്‍ ഓഫിസിലെത്തണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏഴാം ദിവസം പരിശോധിച്ച് നെഗറ്റീവായാല്‍ ഓഫിസില്‍ എത്തണം. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ക്വാഷല്‍ ലീവ് അനുവദിക്കുക.

Karma News Editorial

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

25 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

30 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

56 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago