more

ഓട്ടിസമുള്ള മകനെ ഭർത്താവിനെ ഏൽപ്പിച്ച് അഞ്ച് മാസമായി അമ്മ കൊറോണ ജോലിയിൽ, അമ്മ വരുന്നതും കാത്ത് മകൻ

തലശ്ശേരി ജനറൽ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിൽ കോവിഡ് ഡ്യൂട്ടിചെയ്യുന്ന നീതുവിനെ ആശംസകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീ‍ഡിയ. നീതുവിന്റെ പിറന്നാളിന് ഭർത്താവ് അറിയിച്ച ആശംസ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓട്ടിസം ബാധിതനായ ഏക മകനെ അഞ്ച് മാസമായി നോക്കുന്നത് ഭർത്താവാണ്.

‘ഭാര്യയാണ്… ഇന്ന് പിറന്നാൾ ആണ്. ഡൂയിങ് ഹെർ ബെസ്റ്റ് ഇൻ തലശ്ശേരി… ഇപ്പോൾ മൂന്നാമത്തെ കൊറോണ ഡ്യൂട്ടിയും ക്വാറന്റീനും കഴിഞ്ഞു. ടെസ്റ്റ് നെഗറ്റീവാണ്. അഞ്ച് മാസമായി ഞാനും കുഞ്ഞും അവളെ നേരിട്ട് കണ്ടിട്ട്… ‘ഹാപ്പി ബെർത്ത് ഡേ മൈ ഡിയർ… അയാം പ്രൗഡ് ഓഫ് യു…’ ഫേസ്ബുക്കിലെ മലയാളി ക്ലബിൽ കോട്ടയം അതിരമ്പുഴ മണിയാപറമ്പിൽ മനു വിൻസെന്റ് ഭാര്യയുടെ ചിത്രത്തോടൊപ്പമിട്ട ആശംസയിങ്ങനെ. ലക്ഷക്കണക്കിന് മലയാളികളാണ് ഈ കുറിപ്പ് നെഞ്ചോട് ചേർത്തത്.

കഴിഞ്ഞ 5 മാസമായി വീട്ടിൽ പോകാതെ, മകനെയും ഭർത്താവിനെയും കാണാതെ കോവിഡ് ഡ്യൂട്ടിയിലാണു നീതു. കോട്ടയത്തു നഴ്സിങ് അധ്യാപികയായിരുന്ന നീതുവിനു പിഎസ്‌സി മുഖേന ലഭിച്ച ആദ്യനിയമനമാണു തലശ്ശേരി ജനറൽ ആശുപത്രിയിൽ. ഫെബ്രുവരി ആദ്യ ആഴ്ച ജോലിയിൽ പ്രവേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ മകനെയും ഭർത്താവിനെയും കാണാൻ അതിരമ്പുഴയിലെ വീട്ടിലെത്താമെന്നാണു കരുതിയത്. എന്നാൽ കോവി‍ഡ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.

ജോലിയിൽ പ്രവേശിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കോവിഡ് ഡ്യൂട്ടി ആരംഭിച്ചു. 3 കോവിഡ് ഐസലേഷൻ ഡ്യൂട്ടിയും ക്വാറന്റീനും പൂർ‌ത്തിയാക്കി. ഇതിനിടെ, മൂന്നു മാസം മുൻപ് വീട്ടിൽ പോകാനായി അവധിയെടുത്തു, എന്നാൽ ആ സമയത്തു തലശ്ശേരി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ പോകാൻ സാധിച്ചില്ല. ഇനിയെന്നു പോകാനാകുമെന്ന കാര്യത്തിലും നീതുവിന് ഉത്തരമില്ല.

Karma News Network

Recent Posts

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

34 mins ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

1 hour ago

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

2 hours ago

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

2 hours ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

3 hours ago

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

4 hours ago