topnews

ചെയ്തത് തെറ്റായി, ക്ഷമിക്കണം, സംഭവം ആരോടും പറയരുതെന്ന് ഡ്രൈവർ‌, വീഡിയോ പകർത്തി യുവതി

പത്തനംതിട്ട :ഭീതി വേണ്ടാ ഭയം മതി എന്നും ആശങ്ക വേണ്ട..പേടി മതി എന്നും കോവിഡ് പ്രതിരോധ വാക്യങ്ങൾ മാറി കഴിഞ്ഞു.ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽവച്ച്‌ പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കേരളക്കരകേട്ടത്.കായംകുളം കീരിക്കോട് സ്വദേശി നൗഫല്ലാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ പീഡിപ്പിച്ചത്.പീഡിപ്പിച്ച ശേഷം നൗഫൽ യുവതിയോട് മാപ്പും പറഞ്ഞു,

‘ചെയ്തത് തെറ്റായി. ക്ഷമിക്കണം, സംഭവം ആരോടും പറയരുത്’ എന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ യുവതി റെക്കോർഡ് ചെയ്തിരുന്നു.കേസിലെ നിർണായക തെളിവാണിതെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമൺ പറഞ്ഞു. ആശുപത്രിയിൽ നിന്നും രാത്രി ഒരു മണിയോടെയാണ് വിവരം പൊലീസിന് ലഭിച്ചതെന്നും, പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തുവെന്നും, രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും എസ്.പി കൂട്ടിച്ചേർത്തു.

ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് യുവതി പീഡനത്തിനിരയായത്. ആംബുലൻസിൽ ഡ്രൈവറും യുവതിയും മാത്രമേ ഉണ്ടായിരുന്നുള്ളു.. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി ഇയാൾ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. സമീപ കാല കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. പെണ്‍കുട്ടിയെ ഞായറാഴ്ച വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ നടപടികള്‍ ഇന്നുണ്ടാകും. പിടിയിലായ നൗഫലിലെയും പത്തനംതിട്ടയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കേണ്ടതായും ഉണ്ട്.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

19 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

34 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago