topnews

‘പിപിഇ കിറ്റ് ധരിച്ച് രാത്രി മുറിയിലെത്തിയയാള്‍ ഡോക്ടര്‍ വിളിക്കുന്നുവെന്ന് പറഞ്ഞു’; പീഡനശ്രമത്തെക്കുറിച്ച് കോവിഡ് ബാധിതയായ യുവതി

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതയായ യുവതിക്ക് നേരെ പീഡനശ്രമമുണ്ടായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരന്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. അതേസമയം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.

‘വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഡയബറ്റിക് ആയതുകൊണ്ട് ഹോം ക്വാറന്റീന്‍ പറ്റില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്നാണ് അഡ്മിറ്റായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇതിനിടെ ഉപ്പായ്ക്കും ഉമ്മായ്ക്കും കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ എത്തി. രണ്ട് പേരെയും രണ്ട് മുറിയിലാണ് ആക്കിയത്. ഇവരെ ഒരുമിച്ച് ഒരു മുറിയിലേക്ക് മാറ്റുന്നതിനുള്ള സഹായത്തിനായി റിസപ്ഷനിലേക്ക് പോയി. അവിടെ പിപിഇ കിറ്റ് ധരിച്ചിരുന്ന ഒരാള്‍ ഇടപെട്ട് ഒരു നഴ്‌സിനെ തന്റെ കൂടെ വിട്ടു. തുടര്‍ന്ന് ഉപ്പായേയും ഉമ്മായേയും ഒരു മുറിയിലാക്കി താന്‍ തിരികെ റൂമിലെത്തി. ഇതിനിടെയാണ് രാത്രി സെക്യൂരിറ്റി ജീവനക്കാരന്റെ മെസേജും കോളും വരുന്നത്. എന്തിനാണ് ഇപ്പോല്‍ മെസേജ് അയച്ചതെന്ന് ചോദിച്ചപ്പോള്‍ സംസാരിക്കണമെന്ന് പറഞ്ഞു. എങ്ങനെ നമ്പര്‍ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മറ്റൊരു സ്റ്റാഫിനെ വച്ച് എടുത്തുവെന്നായിരുന്നു അയാളുടെ മറുപടിയെന്ന് യുവതി പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് പിപിഇ കിറ്റ് ധരിച്ച ഒരാള്‍ എത്തി. സ്‌റ്റെയര്‍ ഇറങ്ങി വരാമെന്ന് പറഞ്ഞപ്പോള്‍ ലിഫ്റ്റില്‍ നിര്‍ബന്ധിച്ച് കയറ്റി. ലിഫ്റ്റ് തുറന്നപ്പോള്‍ ഇരുട്ടായിരുന്നു. ഇതിനിടെ അയാള്‍ തന്റെ ഷോള്‍ഡറില്‍ പിടിച്ചു തള്ളി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലായിരുന്നു. തന്നോട് സംസാരിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. ഒരുവിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ലിഫ്റ്റില്‍ കയറി മുകളില്‍ എത്തിയപ്പോഴേക്കും ശരീരം വിയര്‍ത്ത് നാവ് കുഴഞ്ഞിരുന്നു. ആശുപത്രി അധികൃതരോട് കാര്യം പറഞ്ഞു. പൊലീസില്‍ വിളിക്കാന്‍ അവര്‍ തയ്യാറായില്ല. ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അത്തോളി പൊലീസ് സ്‌റ്റേഷനിലെ നമ്പര്‍ കണ്ടെത്തി താന്‍ തന്നെ വിളിച്ചാണ് പരാതി പറഞ്ഞതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.’ ട്വന്റിഫോര്‍ ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Karma News Editorial

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

7 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

8 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

8 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

9 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

9 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

10 hours ago