pravasi

ദേഹം മുഴുവന്‍ വേദനയായിരുന്നു ; തലയില്‍ ശക്തിയായി ഇടിക്കുന്നതു പോലെയുള്ള തോന്നല്‍,; കോവിഡ് ബാധിതരുടെ അനുഭവം

കൊറോണ എന്ന മഹാമാരി ലോകത്തെ ഭീതിയിലാഴ്്ത്തി മുന്നേറുകയാണ്. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും. രോഗം പകരാതിരിക്കാന്‍ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്. പനിയും വരണ്ട ചുമയും ഉള്‍പ്പെട്ട, ഫ്‌ളൂവിന്റെതിനു സമാനമായ ലക്ഷണങ്ങളാണ് വൈറസിനുള്ളത്. ഈ മഹാമാരി സുഖപ്പെട്ടവര്‍ വിശദീകരിക്കുന്ന 10 ലക്ഷണങ്ങളിവ സൈനസ് വേദന പനിക്കും ജലദോഷത്തിനൊപ്പവും വരാം- ചൈനയിലെ വുഹാനിലെ കോണര്‍ റീഡ് പറയുന്നു. 2019 നവംബറില്‍ കൊറോണ വൈറസ് ആദ്യം ബാധിച്ച ആളൂകളില്‍ റീഡും ഉള്‍പ്പെട്ടിരുന്നു. ദേഹം മുഴുവന്‍ വേദനയായിരുന്നു. തലയില്‍ ശക്തിയായി ഇടിക്കുന്നതു പോലെയുള്ള തോന്നല്‍, കണ്ണുകള്‍ കത്തുന്നതുപോലെ, തൊണ്ട ഇറുകുന്നതുപോലെ- റീഡ് തന്റെ ഡയറിലെഴുതി

ചെവി ഇപ്പോള്‍ പൊട്ടിതെറിക്കുന്നതു പോലെ തോന്നി എന്ന് കോണര്‍ പറയുന്നു. ചെവി അടയും. ആന്തരകര്‍ണത്തിനും മധ്യകര്‍ണത്തിനും ഇടയിലുള്ള Eustachian tube അടയുകയും ഇത് ചെവികള്‍ക്ക് പ്രഷര്‍ ഉണ്ടാക്കുകയും ചെയ്യും. ഇയര്‍ബഡ് ഉപയോഗിക്കരുത്. അത് കൂടൂതല്‍ ദോഷം ചെയ്യും. പനിക്ക് ഒപ്പം തലവേദനയും ഉണ്ടാകും. ഓഹിയോയില്‍ ആശൂപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെവിന്‍ ഹാരിസ് പറയുന്നത് കടുത്ത തലവേദന ഉണ്ടാകും എന്നാണ്. തലയില്‍ ശക്തമായി ഇടിച്ചതുപോലുള്ള അനുഭവം.

മറ്റ് അലര്‍ജികളിലുള്ളതുപോലെ കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീറ്റലും ഉണ്ടാകും. ആദ്യം പനിയുടേതുപോലുള്ള ലക്ഷണങ്ങളും തുടര്‍ന്ന് കണ്ണിന് നീറ്റലും തലവേദനയും വന്നുവെന്ന് കോണര്‍ റീഡ് പറയുന്നു.
തുര്‍ച്ചയായുള്ള ചുമ മൂലം തൊണ്ടയ്ക്ക് വീക്കവും മുറുക്കവും അനുഭവപ്പെടുന്നത് രോഗലക്ഷണമാണ്. ശ്വസിക്കുന്നതിനോ ഭക്ഷണം ഇറക്കുന്നതിനോ പ്രയാസം ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം. നിയന്ത്രിക്കാനാകാത്ത ചുമ ആയിരുന്നു എന്ന് ഇറ്റലിക്കാരനായ ആന്‍ഡ്രു ഒ ഡൈയര്‍ പറയുന്നു.

കൊറോണവൈറസ് ബാധിച്ചവര്‍ക്ക് ശരീരമാസകലം കടുത്ത വേദന ഉണ്ടാകും ചെവിക്കോ നെഞ്ചിനോ മാത്രമല്ല കൈയ്ക്കും കാലിനും വേദന ഉണ്ടാകും. സ്‌ട്രെസും ടെന്‍ഷനും വേദന കൂട്ടൂന്നു. കടുത്ത തലവേദനയും ശരീരവേദനയും സന്ധിവേദനയും ആയിരുന്നു തനിക്ക് അനുഭവപ്പെട്ട ആദ്യലക്ഷണങ്ങള്‍ എന്ന് സിയാകില്‍ സ്വദേശിനി എലിസബത്ത് പനയ്ക്കല്‍ പറയുന്നു. ഒപ്പം കടുത്ത പനിയും ഉണ്ടായിരുന്നു.

ശ്വസിക്കുമ്പോള്‍ കുറുകുറുപ്പ് ഇണ്ടാകും. ശ്വാസകോശത്തിലെ വായുഅറകളിലെ ഫ്‌ളൂയിഡുകള്‍ മൂലമാണ് ശ്വാസമെടുക്കുമ്‌ബോള്‍ ശബ്ദം വരുന്നത്. ശ്വാസംമുട്ടലും പരിഭ്രാന്തിയും കൊണ്ട് തനിക്ക് ശ്വാസമെടുക്കാന്‍ പറ്റിയില്ല എന്ന് മാര്‍ക്ക് തിബോള്‍ട്ട് പറയുന്നു. ക്ഷീണമാണ് ഒരു ലക്ഷണം. വിശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. തായ്ലന്‍ഡില്‍ ആദ്യമായി വൈറസ് ബാധിച്ച ജയ്‌റുവേ സീ ഒങ് പറയുന്നത് തനിക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയും ആയിരുന്നു എന്നാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ല.

ആദ്യം തിരിച്ചറിയപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് പനി. പനി മാത്രമാണ് വൈറസ് ബാധയുടെ ലക്ഷണമെന്നാണ് ആളുകള്‍ കരുതുന്നത് .ചിലര്‍ക്ക് ചുമയോ ശ്വസനപ്രശ്‌നങ്ങളോ ഇല്ലാതെ പനി മാത്രം വരാം. ഇറ്റലിയില്‍ നിന്നെത്തിയ ദിവസമാണ് തനിക്ക് പനി വന്നതെന്ന് ഡല്‍ഹിയിലെ കോവിഡ് -19 രോഗിയായ രോഹിത് ദത്ത പറയുന്നു. തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പനി വന്നു. അതുകൊണ്ട് അദേഹം സ്വയം ടെസ്‌ററ് ചെയ്യാന്‍ മുന്നോട്ട് വരുകയും ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുകയും ചെയ്തു. പനിയൊടൊപ്പം കടുത്ത ചുമയും നെഞ്ചിന് മുറുക്കവും അനുഭവപ്പെടാം. ചുമയില്‍ നിന്നുള്ള തുള്ളികളിലൂടെ വൈറസ് പകരും. അമേരിക്കയില്‍ തിരിച്ചെത്തുമ്‌ബോള്‍ പനിയും ചെറിയ ചുമയും നെഞ്ചിന് മുറുക്കവും (Tightness) തനിക്കുണ്ടായിരുന്നെന്ന് കാള്‍ ഗോള്‍ഡ്മാന്‍ പറയുന്നു.

കൊറോണ ബാധിച്ച ഒരാളുടെ ആദ്യ 9 ദിവസങ്ങൾ ഇങ്ങിനെ, നിങ്ങളുടെ ശ്രദ്ധയ്ക്ക്!

1 മുതൽ 3 ദിവസം വരെ:
1. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ.
2. തൊണ്ടവേദന.
3. പനി ഇല്ല, ക്ഷീണമില്ല, സാധാരണ വിശപ്പ്.

ദിവസം 4:
1. തൊണ്ടവേദന, ശരീരവേദന.
2. പരുക്കൻ ശബ്ദം.
ശരീര താപനില 36.5 ഡിഗ്രി സെൽഷ്യസ്.
4. വിശപ്പ് കുറയുന്നു.
5. നേരിയ തലവേദന.
6. ചെറിയ വയറിളക്കം അല്ലെങ്കിൽ ദഹനക്കേട്.

ദിവസം 5:
1. തൊണ്ടവേദന, പരുക്കൻ ശബ്ദം.
2. നേരിയ പനി, 36.5 മുതൽ 36.7⁰C വരെ
3. ശരീരം ദുർബലമായ ശരീരം, സന്ധി വേദന.

ദിവസം 6:
1. നേരിയ പനി, ഏകദേശം 37 ° C.
2. ചുമയോ മ്യൂക്കസ് അല്ലെങ്കിൽ വരണ്ട ചുമയോടൊപ്പം.
3. ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ വിഴുങ്ങുമ്പോഴോ തൊണ്ടവേദന.
4. ക്ഷീണം, ഓക്കാനം.
5. ഇടയ്ക്കിടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്.
6. വിരലുകളിൽ വേദന
7. വയറിളക്കം, ഛർദ്ദി.

ദിവസം 7:
1. 37.4-37.8⁰C നും ഇടയിൽ ഉയർന്ന പനി.
2. സ്പുതവുമായി ചുമ.
3. ശരീരവേദനയും തലവേദനയും.
4. വയറിളക്കം കൂടുതൽ കഠിനമാണ്.
5. ഛർദ്ദി.

ദിവസം 8:
1. 38 ° C അല്ലെങ്കിൽ അതിലും ഉയർന്ന പനി.
2. ശ്വസന ബുദ്ധിമുട്ടുകൾ, നെഞ്ച് ഭാരം.
3. തുടർച്ചയായി ചുമ.
4. തലവേദന, സന്ധി വേദന, ഇടുപ്പ് വേദന.

ദിവസം 9:
1. ലക്ഷണങ്ങൾ വഷളാകുന്നു.
2. പനി കൂടുതലാണ്.
3. ചുമ കൂടുതൽ സ്ഥിരമായ, കൂടുതൽ കഠിനമായ.
4. ശ്വസനം ബുദ്ധിമുട്ടുള്ളതും അധ്വാനവുമാണ്.

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

1 hour ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

2 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

2 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

3 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

3 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

4 hours ago