kerala

ഏത് അസുഖത്തിന് ആശുപത്രിയില്‍ പോയാലും കൊറോണയാണെന്ന പ്രചാരണം, ഭാര്യക്കുണ്ടായ അനുഭവം വെളിപ്പെടുത്തി ഭർത്താവ്

ഇപ്പോൾ ആശുപത്രിയിൽ പോയാൽ നാടാകെ പോകുന്നവരെ ഒറ്റപെടുത്തുന്ന കാലമാണ്‌. കാരണം അവരെ കൊറോണയുടെ പേരിൽ സംശയിക്കുന്നു. ജലദോഷമോ പനിയോ ഉണ്ടേൽ പിന്നെ കൊറോണ രോഗിയാക്കി അടക്കം പറച്ചിൽ, മൊബൈൽ വാടസ്പ്പ് വഴി പര ദൂഷണം. ഏതെങ്കിലും ആശുപത്രിയില്‍ പോയാലുടന്‍ നാട്ടില്‍ കൊറോണയാണെന്ന പ്രചരണം നടക്കുന്നുണണ്ടെന്ന് വ്യാപകമായ പരാതി.

ഇഎന്‍ടി ഡോക്ടറെ കാണാന്‍ ഇറങ്ങിയ യുവതിക്ക് നേരിട്ടത് ദുരനുഭവം. സംഭവം ഇങ്ങനെ, ചെവിയില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് യുവതി ഡോക്ടറെ കാണാന്‍ സ്‌കൂട്ടറില്‍ നെടുമങ്ങാട്ടേക്ക് തിരിച്ചു. പുതുക്കുളങ്ങരയില്‍ എത്തിയപ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ടു സമീപത്തെ കാത്തിരിപ്പു കേന്ദ്രത്തില്‍ കയറി ഇരുന്നു. പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ അവിടെ ഉണ്ടായിരുന്നവര്‍ യുവതിയോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് യുവതിയെ ദിശ നമ്പറില്‍ നിന്നു ബന്ധപ്പെട്ടു. ബന്ധു ഹോം ക്വാറന്റീനില്‍ ഉണ്ടെന്നും ബന്ധുവിനോട് താന്‍ സമ്ബര്‍ക്കം പുലര്‍ത്തിയിട്ടില്ല എന്നും യുവതി ചോദ്യങ്ങളോട് വിശദീകരിച്ചു. പക്ഷേ പെട്ടെന്നായിരുന്നു ആംബുലന്‍സ് എത്തിയത്. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന് യുവതിയെ കയറ്റി. വിവരങ്ങള്‍ പറഞ്ഞതോടെ പേടിച്ച നഴ്സ് യുവതിയുടെ സമീപത്തു നിന്നു ചാടി ഇറങ്ങി മുന്നില്‍ പോയി ഇരുന്നു. നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ച യുവതിയെ അടുത്ത ആംബുലന്‍സില്‍ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് വിട്ടു. ഇതിനിടെ ഇത്രയും വിവരങ്ങള്‍ വാട്സാപ്പില്‍ വോയ്സ് മെസേജുകളായി നാട്ടില്‍ പരന്നു, ആശങ്കയും. യുവതി കാര്യങ്ങള്‍ വിശദീകരിച്ചതോടെ കോവിഡ് ഐസലേഷന്‍ ഒപിയില്‍ നിന്നു ഇഎന്‍ടിയിലേക്ക് മാറ്റി. രാത്രി തന്നെ വീട്ടിലും മടങ്ങി എത്തി.

പക്ഷേ ദുരിതം തീര്‍ന്നില്ല. ഐസലേഷന്‍ ഒപിയില്‍ എത്തിയതിനാല്‍ യുവതിയോട് നാലു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍ അറിയിച്ചതായി ഭര്‍ത്താവ് പറഞ്ഞു. വാട്സാപ്പില്‍ മെസേജ് അയച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇഎന്‍ടി ഡോക്ടറെ കാണാന്‍ പോയ യുവതിക്ക് കോവിഡിന്റെ ലക്ഷണങ്ങളെന്ന് നാട്ടില്‍ കിംവദന്തി പരന്നപ്പോള്‍ തന്നെ നാട്ടുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഉടന്‍ തന്നെ ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം ഫയര്‍ഫോഴ്സിനെ വിളിച്ച് പുതുക്കുളങ്ങരയിലെ കാത്തിരിപ്പു കേന്ദ്രവും സമീപ പ്രദേശങ്ങളും അണുവിമുക്തമാക്കി.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

7 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

7 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

8 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

8 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

9 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

9 hours ago