കൊല്ലം: പറമ്പിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം ചിതറ ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. റബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ മാറ്റിക്കെട്ടാൻ എത്തിയപ്പോഴാണ് യുവാവ് അവയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഉടമയായ സലാഹുദ്ദീൻ കണ്ടത്.
ഉടമയുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ സുമേഷ് ഓടി വീട്ടിനുളളിൽ കയറി. വിവരമറിഞ്ഞെത്തിയ ചിതറ പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. പ്രദേശത്തെ സ്ഥിരം ശല്യക്കാരൻകൂടിയായ ഇയാൾക്കെതിരി ഇതിന് മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്.
കുറച്ചുമാസങ്ങൾക്കുമുമ്പ് സലാഹുദ്ദീൻ വളർത്തിയിരുന്ന മറ്റൊരു പശു ചത്തിരുന്നു. ഇതിനെ താൻ പീഡിപ്പിച്ചുകൊന്നതാണെന്ന് സുമേഷ് പരസ്യമായി പറഞ്ഞിരുന്നു. പശുവിലെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നത് നേരിൽ കണ്ടതോടെയാണ് ഉടമ വിവരം പോലീസിൽ അറിയിച്ചത്.
പ്രതി സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ എത്തി അതിക്രമം കാണിക്കാറുണ്ടെന്നും സ്കൂൾ കുട്ടികൾക്കുനേരെയും സ്ത്രീകൾക്കുനേരെയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത് പതിവാണെന്നും അവർ പറയുന്നു. പൊലീസ് എത്തുമ്പോൾ മാനസികാസ്വാസ്ഥ്യം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അഭിനയിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…