topnews

മാളികപ്പുറം സിനിമയെ പ്രശംസിച്ച സിപിഐ നേതാവിന് നേരെ ആക്രമണം; കട തീ വച്ച് നശിപ്പിച്ചു

മലപ്പുറം: മാളികപ്പുറം സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് പിന്നാലെ സിപിഐ നേതാവ് സി.പ്രഗിഷേഷിനെതിരെ കടുത്ത സൈബർ ആക്രമണം. യുവകലാസമിതി പൊന്നാനി മണ്ഡലം സെക്രട്ടറി കൂടിയാണ് പ്രഗിലേഷ്. വെള്ളിയാഴ്ചയാണ് പ്രഗിലേഷ് സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇതിനെ വിമർശിച്ച് സിപിഎമ്മുകാരനായ ഭഗവാൻ രാജൻ എന്നയാൾ മറുകുറിപ്പിട്ടു. പിന്നലെ സൈബർ ആക്രമണം ശക്തമായി.

തുടർന്ന് പ്രഗിഷേഷിന്റെ എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിന് നേരെ ആക്രമണവും ഉണ്ടായി. ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്ര ഉത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗത ബോർഡുകൾ തുടങ്ങിയവ രാത്രിയിൽ തീ വച്ച് നശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രഗിലേഷ് കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. ഫേസ്ബുക്കിൽ ചർച്ചകളും അഭിപ്രായങ്ങളും പങ്കുവയ്‌ക്കൽ പതിവാണെന്നും, എന്നാൽ ഇത് ഇങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും മറ്റൊരു കുറിപ്പിലൂടെ പ്രഗിലേഷ് പറഞ്ഞു.

ഒരു പോലീസുകാരൻ കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇന്ന് തന്നെ കണക്കു തീർക്കുമെന്ന് മറ്റൊരു സൈബർ പോരാളി. നാടിന് ശാപമാണെന്നും പിഴുതുകളയുമെന്നും നിരീശ്വര സംഘത്തിലെ ഒരാൾ. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിൻബലത്തിലാകാം ചെയ്തതെങ്കിലും തെളിവോടെ ഡിജിപിക്ക് പരാതി നൽകുമെന്നും പ്രഗിലേഷ് പറഞ്ഞു. ഒരു അഭിപ്രായം പങ്കുവെച്ചതിന്റെ പേരിൽ ഇത്രയും അധികം ആക്രമണം നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമെന്നും പ്രഗിലേഷ് വ്യക്തമാക്കി.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

8 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

9 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

37 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

41 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago