national

പൗരത്വ ഭേദഗതി നിയമം പിൻവലിക്കും, യുഎപിഎ, പിഎംഎൽഎ നിയമങ്ങൾ പിൻവലിക്കും, വമ്പൻ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടന പത്രിക

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാ​ഗാദാനങ്ങളുമായി സിപിഎം പ്രകടന പത്രിക. ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ധാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം.

സംസ്ഥാനങ്ങളുടെ ഗവർണറെ തെരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാര്‍ ശുപാർശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാന ചെലവിൽ ഗവര്‍ണര്‍ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പി ബി അംഗങ്ങളും ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായ രീതിയിൽ സ്വകാര്യ രംഗത്തും സംവരണം ഏർപ്പെടുത്തും. ജാതി സെൻസസ് നടപ്പാക്കും. തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടുത്തും. കോർപ്പറേറ്റ് സംഭാവന നിരോധിക്കുമെന്നും സിപിഎം വ്യക്തമാക്കി. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് നിയമം കൊണ്ടുവരും. യുഎപിഎയും കള്ളപ്പണ നിരോധന നിയമവും കിരാതമാണ്.

ബിജെപിയേയും എൻഡിഎ സഖ്യ കക്ഷികളെയും തോൽപിക്കാൻ ആഹ്വാനം ചെയ്യും. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വർദ്ധിപ്പിക്കും. കേന്ദ്രത്തിൽ മതേതര സർക്കാരിനെ കൊണ്ടുവരും. തൊഴിലുറപ്പ് കൂലി ഇരട്ടിയാക്കും. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയിലുണ്ട്.

Karma News Network

Recent Posts

ഡോ. വന്ദന ദാസ് കൊലക്കേസ്, പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.…

2 mins ago

വീണ വിജയന് അബുദാബിയില്‍ അക്കൗണ്ട്, എത്തിയത് കോടികള്‍, മുഖ്യമന്ത്രി കൊള്ളക്കാരൻ എന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഷോൺ ജോർജ്. എക്സാലോജിക്കിന്റെ അക്കൗണ്ട് വഴി കോടികളുടെ…

23 mins ago

മനുഷ്യ-വന്യജീവി സംഘര്‍ഷം, 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കും, തീരുമാനം മന്ത്രിസഭായോ​ഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായി 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റാപ്പിഡ്…

26 mins ago

റോഡിൽ വേസ്റ്റ് എറിഞ്ഞാൽ 50,000 പിഴ, ഒപ്പം ക്രിമിനൽ കേസും, അകത്ത് കിടക്കാം

കണ്ണൂർ : പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണങ്ങൾ ഇത്തരക്കാരെക്കുറിച്ചുള്ള പരാതി…

41 mins ago

കെജ്‌രിവാളിൻ്റെ ആപ്പിളക്കി കോടതി, ജയിലിൽ തിരിച്ച് കയറിക്കോണം!

അരവിന്ദ് കെജരിവാളിനു വൻ തിരിച്ചടി. സമയത്ത് തന്നെ ജയിലിൽ തിരികെ കയറണം. തനിക്ക് സുഖം ഇല്ലെന്നും ശരീര ഭാരം ഷുഗറും…

51 mins ago

വരാപ്പുഴയില്‍ നാലുവയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

വരാപ്പുഴ : വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി…

1 hour ago