topnews

സിപിഐഎം പി ബി യോഗം ഇന്ന്, ഇ.പി ജയരാജന്റെ സ്വത്ത് സമ്പാദനം പ്രാഥമിക പരിശോധനയിൽ

ഇ. പി ജയരാജനെതിരെയായ അനധികൃത സ്വത്ത് സമ്പാദന വിവാദങ്ങൾക്കിടെ സിപിഐഎം പി ബി യോഗം ഇന്ന് ഡൽഹിയിൽ. പാർട്ടിതല അന്വേഷണവുമായി സംസ്ഥാന നേതൃത്വത്തിന് മുന്നോട്ട് പോകാം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

പൊളിറ്റ് ബ്യൂറോ യോഗം നേരത്തെ നിശ്ചയിച്ചതാണെങ്കിലും ഇ പി ജയരാജനെതിരെ ഉയർന്ന വന്ന അനധികൃത സ്വത്ത് സമ്പാദനം പി ബി യോഗത്തിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാകും. സംസ്ഥാന ഘടകം വിഷയം ഉന്നയിച്ചാൽ യോഗത്തിൽ ചർച്ചയാകും. എന്നാൽ വിശദമായ ചർച്ച പിന്നീടാകും ഉണ്ടാവുക. മുതിർന്ന കേന്ദ്ര കമ്മറ്റി അംഗമാണ് ഇ.പി.ജയരാജൻ.

സാധാരണഗതിയിൽ ഒരു ഗുരുതര ആരോപണം അത്തരം നേതാക്കൾക്ക് എതിരെ ഉയർന്നാൽ അടുത്ത കേന്ദ്രകമ്മറ്റി അത് പരിഗണിയ്ക്കും. സംസ്ഥാന നേത്യത്വം റിപ്പോർട്ട് ചെയ്യുന്നതിന് തുടർച്ചയായാകും ചർച്ച. അച്ചടക്ക നടപടിയിൽ കേന്ദ്ര കമ്മിറ്റിയാകും തീരുമാനമെടുക്കുക. എന്നാൽ നിലവിലെ സാഹചര്യത്തിൽ, പി.ജയരാജൻ രേഖാമൂലം ആരോപണങ്ങൾ എഴുതി നൽകുകയാണെങ്കിൽ സംസ്ഥാന നേതൃത്വത്തിന് അന്വേഷണം നടത്താം.

നടപടി വേണമെങ്കിൽ ആകും കേന്ദ്ര കമ്മിറ്റിയിൽ വിഷയം എത്തുക. തിരുത്തൽ രേഖയുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ ഉയർന്ന ആരോപണമായതിനാൽ വിഷയത്തെ ഗൗരവത്തിലാണ് കേന്ദ്ര നേതൃത്വം കാണുന്നത്. വിവാദങ്ങളിൽ മേലുള്ള വിശദാംശങ്ങൾ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് തേടിയിരുന്നു.

Karma News Network

Recent Posts

ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദനം, സംഭവം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിപ്പോൾ

മലപ്പുറം : ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു…

11 mins ago

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. ദേവിഭദ്രയുടെ…

14 mins ago

മയക്കുമരുന്ന് നൽകി അസോസിയേഷന്‍ ആസ്ഥാനത്തും കുട്ടികളെ പീഡിപ്പിച്ചിരുന്നു, കെസിഎ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു…

41 mins ago

തലസ്ഥാനത്ത് ബോംബേറ്, പിന്നിൽ ബൈക്കിലെത്തിയ സംഘം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം : തലസ്ഥാനത്ത് തുമ്പ നെഹ്‌റു ജംഗ്ഷനിൽ ബോംബെറിഞ്ഞ് നാലം​ഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലെത്തിയ നാലം​ഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.…

41 mins ago

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

56 mins ago

ദുരുദ്ദേശ്യത്തോടെ തോളിൽ പിടിച്ചു, വനിതാ ഓഫിസറുടെ പരാതിയിൽ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

മലയാറ്റൂർ : വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറി. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ…

1 hour ago