topnews

ബംഗാള്‍ ജനതയ്‌ക്കു പാര്‍ട്ടിയെ വിശ്വാസമില്ല; സംസ്ഥാന ഘടകത്തെ വിമര്‍ശിച്ചു സിപിഐംഎം പോളിറ്റ് ബ്യൂറോ

നിയമസഭയില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാളിൽ ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നു സിപിഐംഎം കേന്ദ്ര നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19.25 ശതമാനം വോട്ട് നേടിയ സിപിഐഎം ഇത്തവണ നേടിയത് ആകെ 4.3 ശതമാനമാണ്. ബംഗാള്‍ ജനതയ്ക്ക് സിപിഐഎമ്മിനും മറ്റ് ഇടതുകക്ഷികളിലും വിശ്വാസമില്ലാതായി. അതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാന്‍ കഴിയുന്ന ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയാണ് തൃണമൂല്‍ എന്നാണ് ജനത്തിന്റെ വിശ്വാസം. ബിജെപിക്ക് ബദല്‍ തൃണമൂലാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ കേന്ദ്രനേതൃത്വം കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്നത് സംസ്ഥാന ഘടകത്തിന്റെ നിര്‍ബന്ധത്തിലാണ്. ബംഗാളിലെ പരാജയത്തിന് കാരണം എന്താണെന്ന് വിശദമായി വിലയിരുത്താന്‍ പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കി. ഇതിനുശേഷമാകും കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സംസ്ഥാന ഘടകം കരുതിയ ന്യൂനപക്ഷങ്ങളടക്കം ഇത്തവണ തൃണമൂലിനൊപ്പമാണ് നിന്നത്.

Karma News Editorial

Recent Posts

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

16 mins ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

18 mins ago

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

50 mins ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

1 hour ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

2 hours ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

3 hours ago