topnews

സ്വപ്‌നയുടെ ശബ്ദ സന്ദേശം: ലക്ഷ്യം മുഖ്യമന്ത്രി, എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമെന്ന് സിപിഎം

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തു വിട്ട പ്രസ്താവന

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത് നിയമ സംവിധാനത്തോടും, ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ രാഷ്ട്രീയവും ഭരണപരവുമായി എതിര്‍ക്കാന്‍ കഴിയാത്ത ബി.ജെ.പി യു.ഡി.എഫ് കുട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരവേലയ്ക്ക് ആയുധങ്ങള്‍ ഒരുക്കി കൊടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കും.

മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്. കോടതിയില്‍ സമര്‍പ്പിച്ച മൊഴി തനിക്ക് വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്തിട്ടുണ്ടെന്നതും പ്രസക്തം. യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തന്നെയാണ് കോടതി ചോദ്യം ചെയ്തത്.

രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന് തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. പരസ്പര വിരുദ്ധമെന്ന് കോടതി തന്നെ നിരീക്ഷിച്ച ഇ.ഡി റിപ്പോര്‍ട്ട്, മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ചാണ് അന്വേഷണ പ്രഹസനം നടത്തുന്നതെന്ന് വ്യക്തമാക്കുന്നു.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നതിന് പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തി എന്‍.ഐ.എ കേസ് അന്വേഷിക്കുന്നത്.

അതിനെ പൂര്‍ണ്ണമായും നിഷേധിക്കുന്ന ഇ.ഡി റിപ്പോര്‍ട്ട് രാജ്യദ്രോഹക്കുറ്റത്തെ പരോക്ഷമായി റദ്ദാക്കുന്നതാണ്. ഇ.ഡി കേസുപോലും അസാധുവാക്കപ്പെടുമല്ലോ എന്ന് കോടതി തന്നെ ഈ ഘട്ടത്തില്‍ പരോക്ഷമായി നിരീക്ഷിക്കുകയുണ്ടായി. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിര്‍വ്വഹിക്കുന്നതിനോടൊപ്പം യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തതിനും കൂടിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബി.ജെ.പി യു.ഡി.എഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി അധഃപതിച്ച കേന്ദ്രഅന്വേഷണ ഏജന്‍സികളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിത പുരോഗതിക്കും സമര്‍പ്പണത്തോടെ, സമാനതകളില്ലാതെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള കുറ്റകരമായ നീക്കത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളാകെ രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Karma News Editorial

Recent Posts

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

18 mins ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

47 mins ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

1 hour ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

2 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

2 hours ago

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഇല്ല, അയ്യപ്പ ദര്‍ശനത്തിന് ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓൺലൈൻ ബുക്കിങ് മാത്രം…

3 hours ago